കൗസാനിയില്‍ ജനിച്ച സമകാലിക ഹിന്ദി കവിയായിരുന്ന സുമിത്ര നന്ദന്‍ പാന്തിന്‍െറ ഓര്‍മക്കായി നിര്‍മിച്ചതാണ് ഈ ഗ്യാലറി. അദ്ദേഹത്തിന്‍െറ കൈപ്പടയിലെഴുതിയ കഥകള്‍ക്കും കവിതകള്‍ക്കുമൊപ്പം അദ്ദേഹത്തിന് ലഭിച്ചതും അദ്ദേഹം എഴുതിയതുമായ കത്തുകളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്. കവി ഹിന്ദിയിലും ഇംഗ്ളീഷിലുമായി രചിച്ച പുസ്തകങ്ങളും സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സുമിത്ര നന്ദന്‍ പാന്തിന്‍െറ എല്ലാ ജന്‍മവാര്‍ഷികങ്ങളിലും അദ്ദേഹത്തിന്‍െറ ഓര്‍മക്കായി സമ്മേളനം സംഘടിപ്പിക്കാറുണ്ട്.



Click it and Unblock the Notifications