ഗോലാഘാട്ട് ജില്ലയില്‍ ബൊക്കാഘാട്ടില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കാപ്പി,റബര്‍ തോട്ടങ്ങള്‍ക്കിടയിലൂടെ പതഞ്ഞൊഴുകുന്ന ഈ സുന്ദര ജലധാര ആരെയും ഹദാകര്‍ഷിക്കുന്നതാണ്. പിക്നിക്കിന് എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും മറ്റും സൗകര്യങ്ങളുള്ള ഈ സ്ഥലത്തെ കുറിച്ച് പുറത്തുള്ളവര്‍ അറിഞ്ഞു തുടങ്ങുന്നതേയുള്ളു. പൗരാണിക ക്ഷേത്രത്തിന്‍െറ അവശിഷ്ടങ്ങള്‍ നിറഞ്ഞ ദിയോപര്‍ബത് മേഖലയിലേക്ക് ഇവിടെ നിന്ന് എളുപ്പം എത്താനാകും.
കാസിരംഗയില്‍ നിന്ന് 23 കിലോമീറ്റര്‍ ദൂരെയാണ് ബൊക്കാഘാട്ട്. മണ്‍സൂണിന് തൊട്ടുള്ള മാസങ്ങളില്‍ ഇവിടെയെത്തിയാല്‍ കനത്ത മഴയില്‍ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന്‍െറ വന്യഭംഗി മനംനിറഞ്ഞ് ആസ്വദിക്കാനാകും.



Click it and Unblock the Notifications