അപൂര്‍വ ഇനം പക്ഷികളുടെ ആവാസ കേന്ദ്രമാണ് ഗോലാഘാട്ട് ജില്ലയില്‍ കാസിരംഗ പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന പന്‍ബാരി റിസര്‍വ് ഫോറസ്റ്റ് പ്രാപ്പിടിയന്‍ പരുന്തും ഇന്ത്യന്‍ മലമുഴക്കി വേഴാമ്പലുമടക്കം പക്ഷികളുടെ ആവാസ കേന്ദ്രമാണ്. ദേശാടന പക്ഷികളടക്കം നിരവധി അപൂര്‍വയിനം പക്ഷികളെയും ഇവിടെ ധാരാളം കണ്ടുവരാറുണ്ട്.
ഫോറസ്റ്റ് ഗൈഡുമാരുടേയും മറ്റും സഹായത്തോടെ ഉള്‍ക്കാടുകളിലേക്കുള്ള യാത്രകള്‍ക്ക് നിരവധി സഞ്ചാരികള്‍ താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. ബേസ് ക്യാമ്പായ കൊഹ്റയില്‍ നിന്നാണ് ഗൈഡുമാരുടെ സേവനം ലഭിക്കുക. 10 സ്ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന വനമേഖല രണ്ട് മണിക്കൂറെങ്കിലും സമയമെടുത്ത് മാത്രമേ ചുറ്റികാണാനാകൂ. നുമാലിഗര്‍ തെയില തോട്ടത്തിന്‍െറ വിദൂര ദൃശ്യവും ഇവിടെ നിന്നാല്‍ ആസ്വദിക്കാം. കാസിരംഗയിലത്തെുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് പന്‍ബാരി.



Click it and Unblock the Notifications