രുചിയും നിറവും കൊണ്ട് വേറിട്ട് നില്‍ക്കുന്നതാണ് അസാമീസ് തെയില കൊണ്ടുണ്ടാക്കിയ ചായ. അതുകൊണ്ട് തന്നെ ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്‍െറ ഏറ്റവും വലിയ അഭിമാന സ്തംഭങ്ങളില്‍ ഒന്നാണ് തെയിലതോട്ടങ്ങള്‍. കാസിരംഗയില്‍ എത്തുന്ന സന്ദര്‍ശകന് പാര്‍ക്കിന് സമീപം പച്ചപ്പട്ട് വിരിച്ചുനില്‍ക്കുന്ന ഏതാനും തെയിലതോട്ടങ്ങള്‍ കാണാം. മെതോനി, ഹാത്ഖുലി, ദിഫാലു, ബോര്‍ച്ചാപേരി,ബെഹോറ തുടങ്ങിയവയാണ് മേഖലയിലെ പ്രമുഖ തെയില തോട്ടങ്ങള്‍. താല്‍പര്യമുള്ളവര്‍ക്ക് എസ്റ്റേറ്റ് ചുറ്റികാണാന്‍ അവസരമൊരുക്കുന്നുണ്ട്. ചില തോട്ടങ്ങളില്‍ രാത്രി താമസവും ഒരുക്കുന്നുണ്ട്. പാര്‍ക്കില്‍ ദിവസങ്ങളോളം തങ്ങാന്‍ പദ്ധതിയിട്ട് എത്തുന്നവര്‍ക്ക് തെയിലതോട്ടത്തിലെ താമസം വേറിട്ട അനുഭവമായിരിക്കും.



Click it and Unblock the Notifications