കേദാര്‍നാഥ്,കേദാര്‍ ദോം,ഭാരതി കുന്ധ എന്നീ മൂന്നു മലകള്‍ ചേര്‍ന്നാണ് കേദാര്‍ മസ്സിഫ് രൂപപ്പെട്ടിട്ടുള്ളത്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 6000 അടി ഉയരെയായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തു നിന്നാണ് മന്ദാകിനി ഉള്‍പ്പെടെ ധാരാളം ഹിമാനികള്‍ പ്രവഹിക്കുന്നത്. കേദാര്‍നാഥ്,കേദാര്‍ ദോം മലകള്‍ ചാലുകള്‍ വഴി ബന്ധപ്പെട്ടു കിടക്കുന്നു.
6831 മീറ്റര്‍ ഉയരത്തിലാണ് കേദാര്‍നാഥ് മലകള്‍ സ്ഥിതി ചെയ്യുന്നത്. ഈ മലകള്‍ക്ക് മുകളില്‍ കയറിപ്പറ്റുക എന്ന് പറയുന്നത് ദുഷ്കരം തന്നെയാണ്. കേദാര്‍ ദോം കയറ്റവും അതു പോലെ തന്നെ. വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമായത് കൊണ്ട് തന്നെ തന്നെ സാധാരണ അളവിലും കുറഞ്ഞ ഓക്സിജന്‍ മാത്രമേ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുള്ളൂ. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും ഭാരതി കുന്ധ പാതയാണ് ട്രെക്കിംഗിന് പറ്റിയത്. കേദാര്‍ മസ്സിഫില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയാണ് ചോരഭാരി താല്‍ സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications