Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കേദാര്‍നാഥ് » ആകര്‍ഷണങ്ങള് » കേദാര്‍നാഥ് വന്യജീവി സങ്കേതം

കേദാര്‍നാഥ് വന്യജീവി സങ്കേതം, കേദാര്‍നാഥ്

35

ചമോലി ജില്ലയില്‍ അളകനന്ദ നദിക്ക് സമീപമാണ് കേദാര്‍നാഥ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നാണ് ഇവിടേക്ക് ആ പേര് ലഭിച്ചത്. 1972 ലാണ് ഈ വന്യജീവി സങ്കേതം ഇവിടെ നിര്‍മ്മിച്ചത്. 967 ചതുരശ്ര കിലോമീറ്ററോളം വിശാലമായി പരന്നു കിടക്കുന്ന ഇവിടമാകെ ആല്‍പൈന്‍, കോണിഫറസ്,ബഗ്യാല്‍,ഓക്ക്,പൈന്‍,പൂവരശ് തുടങ്ങിയ വൃക്ഷങ്ങളാല്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. വ്യത്യസ്ഥങ്ങളായ ഒട്ടേറെ സസ്യവര്‍ഗങ്ങളും ജന്തു ജാലങ്ങളുമൊക്കെ ചേര്‍ന്ന് സവിശേഷമായ ഒരു ജൈവ സമ്പത്തിന്റെ കലവറയാണ് കേദാര്‍നാഥ് വന്യജീവി സങ്കേതം.

വിവിധ തരം സസ്തനികള്‍,ഉരഗങ്ങള്‍,പക്ഷികള്‍,ആള്‍ക്കുരങ്ങുകള്‍ തുടങ്ങി ഒട്ടേറെ മൃഗങ്ങളെ ഇവിടെ സന്ദര്‍ശകര്‍ക്ക്‌ കാണാന്‍ സാധിക്കും. ഇവ കൂടാതെ പുള്ളിപ്പുലി,കുറുക്കന്‍,കറുത്ത കരടികള്‍,മ്ലാവ്, ഗോറല്‍,വരയാട്,സിരോവ്,ഭാരല്‍ തുടങ്ങിയവയും ഇവിടെ കണ്ടു വരുന്നു. വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കസ്തൂരി മാനിന്‍റെ പ്രധാന സംരക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണിത്. അതു കൊണ്ട് തന്നെ കേദാര്‍നാഥ് കസ്തൂരി മാന്‍ സങ്കേതം എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. ഹിമാലയന്‍ മോണല്‍, ഫ്ലൈ ക്യാച്ചര്‍,വാര്‍ബ്ലര്‍ തുടങ്ങിയ പക്ഷികളെയും ഇവിടെ കാണാന്‍ സാധിക്കും. സങ്കേതത്തിനു സമീപമായുള്ള മന്ദാകിനി,മീനന്‍,കാലി,ബൈര,ബാലസുതി നദികളിലായി ഷിസോതൊറാക്സ്, നെമചിലിയസ്,ഗാര,ബറിലിയസ്,മഷീര്‍ തോര്‍ തോര്‍ തുടങ്ങി വിവിധയിനം മത്സ്യങ്ങള്‍ കാണപ്പെടുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue