ഇവിടത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ സെഡ് പോയിന്റിന് അടുത്തായിട്ടാണ് ഈ വെള്ളച്ചാട്ടം. മലമുകളില്‍ നിന്നും ഒഴുകിവീഴുന്ന വെള്ളത്തിന്റെ കാഴ്ച മനോഹരമാണ്. ഇവിടെനിന്നുമുള്ള സമതലത്തിന്റെ കാഴ്ച മനംമയക്കുന്നതാണ്.
122 മീറ്റര്‍ ഉയരമുള്ള ഈ വെള്ളച്ചാട്ടത്തിന് കാലഹസ്തി വെള്ളച്ചാട്ടമെന്നും കല്ലത്തിഗിരി വെള്ളച്ചാട്ടമെന്നുമെല്ലാം പേരുകളുണ്ട്. അഗസ്ത്യമുനിയുമായി ബന്ധമുള്ളതാണ് ഈ വെള്ളച്ചാട്ടമെന്നാണ് തദ്ദേശീയര്‍ പറയുന്നത്. വിജയനഗര കാലത്ത് പണിത വീരഭ്ദ്ര ക്ഷേത്രം...
കെമ്മനഗുണ്ടിയിലെ പ്രധാന കാഴ്ചകളില്‍ ഒന്നാണ് ഹെബ്ബെ വെള്ളച്ചാട്ടം. 168 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് വെള്ളം വീഴുന്നത്. ഒരു കാപ്പിത്തോട്ടത്തിന് നടുവിലൂടെയാണ് വെള്ളം താഴേയ്ക്ക് ഒഴുകിവീഴുന്നത്. നടന്നും, വാഹനങ്ങളിലും വെള്ളച്ചാട്ടത്തിന്റെ താഴേ ഭാഗംവരെ...
മുപ്പത് മിനിറ്റ് മലകയറാന്‍ തയ്യാറാണെങ്കില്‍ മുകളില്‍ കാത്തിരിക്കുന്നത് നയനാനന്ദകരമായ കാഴ്ചകളാണ്. ഈ ഭാഗത്തെ ഏറ്റവും ഉയരംകൂടിയ ഭാഗമാണ് സെഡ് പോയിന്റ്. മുകളിലെത്തിക്കഴിഞ്ഞാല്‍ ചുറ്റുമുള്ള മലനിരകളുടെയും നടുക്കായുള്ള സമതലത്തിന്റെയും മനോഹാരിത കാണാം....
കെമ്മനഗുണ്ടിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് റോക്ക് ഗാര്‍ഡന്‍. പാറകളില്‍കൊത്തിയുണ്ടാക്കിയ വഴിയിലൂടെയാണ് സഞ്ചരിക്കേണ്ടത്. ഒട്ടേറെ തരത്തിലുള്ള പൂച്ചെടികളുണ്ടിവിടെ. ഇവിടെയെത്തിയാല്‍ സമീപത്തെ മലകളുടെ മനോഹരദൃശ്യമാണ് കാണാനാവുക....