ചെറു വെള്ളച്ചാട്ടമാണ് ഗുണ്ഡിചകായിയിലെ കാഴ്ച്. 50 മീറ്റര്‍ ഉയരത്തില്‍ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിലാണ് മുദാലേ നദി വന്നുചേരുന്നത്. ഇരുവശവുമുള്ള ഇടതൂര്‍ന്ന വനത്തിന്‍െറ പച്ചപ്പ് വെള്ളച്ചാട്ടത്തിന്‍െറ അഴകിന് മിഴിവേകുന്നു. ഭദ്രക് ആണ് ഗുണ്ഡി ചകായിക്ക് സമീപമുള്ള പട്ടണം. ഭുവനേശ്വറില്‍ നിന്ന് ഇങ്ങോട് ടാക്സി സര്‍വീസുകള്‍ ലഭ്യമാണ്.
പ്രകൃതിയൊരുക്കുന്ന ഇവിടത്തെ കാഴ്ചകളില്‍ സൂര്യാസ്തമയവും ഉദയവുമാണ് ഇവിടെ കാണേണ്ട കാഴ്ചകള്‍. ഗുണ്ഡിചകായിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഹരിചന്ദന്‍പൂറില്‍ സഞ്ചാരികള്‍ക്കായി ഒഡീഷാ സര്‍ക്കാര്‍ നിര്‍മിച്ചിട്ടുള്ള വിശ്രമ കേന്ദ്രം ഉണ്ട്. തണുപ്പുകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.



Click it and Unblock the Notifications