ഖജുരാഹോയിലെ പ്രധാന ജൈന ക്ഷേത്രങ്ങളിലൊന്നാണ് ആദിനാഥ് ക്ഷേത്രം. പാര്‍ശ്വനാഥ് ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്താണിത്. ജൈന സന്യാസിയായിരുന്ന ആദിനാഥിന് സമര്‍പ്പിക്കപ്പെട്ട ഈ ക്ഷേത്രം നിര്‍മ്മിച്ചത് പതിനൊന്നാം നൂറ്റാണ്ടില്‍ ചാന്ദേല്‍ രാജവംശമാണ്. സപ്തരഥത്തിന്‍റെ മാതൃകയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഈ ക്ഷേത്രം അലങ്കരിക്കപ്പെട്ടിരിക്കുന്നത് ഒറ്റത്തൂണില്‍ സ്ഥാപിച്ച ഷിക്കാരകൊണ്ടാണ്. കൊട്ടാരം ഗായകരുടെ രൂപഭാവങ്ങള്‍ ചിത്രീകരിക്കുന്നവയാണ് ഈ ക്ഷേത്രചുമരുകള്‍. ആദിനാഥിന്‍റെ രാജസദസ്സിലെ പ്രമുഖ നര്‍ത്തകിയായിരുന്ന നീലാഞ്ജനയുടെ നൃത്തരംഗങ്ങള്‍ ചിത്രീകരിക്കുന്ന രൂപങ്ങള്‍ ഇവിടുത്തെ ചുമരുകളില്‍ കാണാം.
നായിക, കാമിനി, ഭാമിനി, തുടങ്ങി പല വിഭാഗത്തില്‍ പെട്ട സ്ത്രീകളുടെ ചിത്രീകരണങ്ങള്‍ ഇവിടെ കാണാം. പൗരാണികകാലത്തെ ശില്പകലാചാതുരി സന്ദര്‍ശകരെ ആശ്ചര്യപ്പെടുത്തുമെന്നതില്‍ സംശയമില്ല.



Click it and Unblock the Notifications