ഖജുരാഹോയിലെ വിദിശയിലാണ് ബീജമണ്ഠല് ക്ഷേത്രം. കെട്ടിടത്തിന്റെ മുകളിലെ വെള്ളനിറമുള്ള കല്ലുകളുടെ സാന്നിധ്യത്താല്‍ ഈ ക്ഷേത്രം തിരിച്ചറിയാന്‍ സാധിക്കും. ഈ ക്ഷേത്രത്തിന്റെ മനോഹരമായ നിര്‍മ്മാണ ശൈലി ഇന്ഡൊനേഷ്യന് അല്ലെങ്കില്‍ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ശൈലിയിലാണ്.
എല്ലാ രാത്രിയിലും വിശുദ്ധമായ വിളക്ക് തെളിക്കുന്ന പതിവ് ഇവിടെയുണ്ട്. സമീപവാസികളായ ഗ്രാമീണരാണ് ഈ വിളക്ക് ക്ഷേത്രത്തിനുള്ളില്‍ തെളിക്കുന്നത്. കാലങ്ങളായി തുടരുന്ന ഒരു രീതിയാണിത്. ശിവന്, പാര്‍വ്വതി എന്നിവരെയാണ് ഇവിടെ ആരാധിക്കുന്നത്.
യഥാര്‍ത്ഥ ക്ഷേത്രം ഇന്ന് നാശോന്മുഖമാണ്. അവശിഷ്ടങ്ങളില്‍ നോക്കിയാല്‍ അതിമനോഹരമായി കൊത്തുപണികള്‍ ചെയ്ത് അലങ്കരിച്ച ചുവരുകളായിരുന്നു ഇതിന്റേത് എന്ന് മനസിലാക്കാം. മൃഗങ്ങളുടെ രൂപങ്ങളും ഭിത്തിയില്‍ കൊത്തിയിരിക്കുന്നു. ക്ഷേത്രത്തിന്റെ ഉള്‍ഭാഗത്തെ ചുമരുകളില്‍ നുഷ്യരുടെ വിവിധ നിലകളിലുള്ള ചിത്രണങ്ങളാണ് കൊത്തിയിരിക്കുന്നത്.