Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖജുരാഹോ » ആകര്‍ഷണങ്ങള് » ദേവി ജഗദാംബ ക്ഷേത്രം

ദേവി ജഗദാംബ ക്ഷേത്രം, ഖജുരാഹോ

131

ഖജുരാഹോയിലെ ഒരു പ്രധാന ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്‍റെ ഗര്‍ഭ ഗൃഹം ലോകത്തിന്‍റെ ദേവതയായ ദേവി ജഗദാംബക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. മനോഹരമായ രൂപങ്ങള്‍ കല്ലില്‍ കൊത്തിയതാണ് ക്ഷേത്ര ചുമരുകള്‍..  ഈ ക്ഷേത്രം ആദ്യം വിഷ്ണു ഭഗവാനും, തുടര്‍ന്ന് പാര്‍വ്വതി ദേവിക്കും, അതിന് ശേഷം കാളി ദേവിക്കും സമര്‍പ്പിക്കപ്പെട്ടു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

മൂന്ന് ഭാഗങ്ങളായുള്ള മനോഹരമായ അലങ്കാരങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്. ചിത്രഗുപ്ത ക്ഷേത്രത്തിലേതിന് സമാനമായ ഡിസൈനാണ് ഇതിന്‍റേത്. ഈ ക്ഷേത്രത്തിന്‍റെ ഒരു പ്രധാന പ്രത്യേകത നടക്കാന്‍ പോലും ഇടമില്ലാത്ത ശ്രീകോവിലാണ് ഇവിടെ ഉള്ളത് എന്നതാണ്.

സന്ദര്‍ശകരെ അത്ഭുതപ്പെടുത്തും വിധം കല്ലില്‍ കൊത്തിയ രൂപങ്ങള്‍ ഇവിടുത്തെ ചുമരുകളില്‍ കാണാം. ഇതിലോരോ ശിലക്കും കാഴ്ചക്കാരനോട് ഓരോ കഥ പറയാനുണ്ടാകും. വാസ്തുവിദ്യയുടെ സമ്പന്നമായ പൈതൃകവും, ചിത്രീകരണങ്ങളും ഇത്ര മനോഹരമായി കാണാന്‍ പറ്റുന്ന ഇടങ്ങള്‍ കുറവാണ്. ഖജുരാഹോ സന്ദര്‍ശനം പൂര്‍ണ്ണമാകണമെങ്കില്‍ ദേവി ജഗദാംബ ക്ഷേത്രവും സന്ദര്‍ശിച്ചിരിക്കണം.

 

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri