ഖജുരാഹോ ടൂറിസത്തിലെ ഒരു പ്രധാന ഭാഗമാണ് കലിഞ്ജാര്‍ കോട്ട. ശില്പങ്ങളുടെയും, സ്മാരകങ്ങളുടെയും വിലപിടിച്ച ശേഖരമുള്ള ഈ സ്ഥലം ഒരു കുന്നിന്‍റെ മുകളിലാണ്. ചരിത്രത്തിന്‍റെ വിവിധ മുഖങ്ങള്‍ കാണിച്ച് തരുന്നവയാണ് ഈ ശേഖരങ്ങള്‍. ചന്ദേല രാജാക്കന്മാരുടെ ആഡംബരപൂര്‍ണ്ണമായ നിര്‍മ്മാണ ശൈലിയുടെ ഉദാഹരണമാണ് ഈ കോട്ട.
കോട്ടക്കുള്ളില്‍ തന്നെ നിരവധി നിര്‍മ്മാണങ്ങളും, ക്ഷേത്രങ്ങളുമുണ്ട്. വിശാലമായ ഇടങ്ങളുള്ള കോട്ടയില്‍ സങ്കീര്‍ണ്ണമായ ഡിസൈനുകളും, കല്ലിലെ കൊത്തുപണികളും കാണാനാവും. കലിഞ്ജാര്‍ കോട്ട ഹിന്ദു ദൈവമായ ശിവന്റെ ഭവനമായാണ് കണക്കാക്കുന്നത്.
കോട്ടക്കുള്ളില്‍ നീല്‍കാന്ത് മഹാദേവിന്‍റെ മനോഹരമായ ഒരു ക്ഷേത്രമുണ്ട്. കല്ലില്‍ തീര്‍ത്ത കുളങ്ങളും, പ്രശാന്തമായ തടാകങ്ങളും കോട്ടക്കുള്ളിലുണ്ട്. അപൂര്‍വ്വങ്ങളും വിശിഷ്ടങ്ങളുമായ ശിവന്‍, ഗണേശന്‍, വിഷ്ണു, ശക്തി ദേവി എന്നിവരുടെ വിഗ്രഹങ്ങളും ഈ ക്ഷേത്രത്തിലുണ്ട്.



Click it and Unblock the Notifications