ഇസ്റ്റേണ്‍ ഗ്രൂപ്പ് ക്ഷേത്രങ്ങളില്‍ പെടുന്ന ജൈന ക്ഷേത്രമാണ് ശാന്തിനാഥ്. ഖജുരാഹോയിലെ പഴയ ക്ഷേത്രങ്ങളുടെ നിര്‍മ്മാണ ശൈലിയിലാണെങ്കിലും പുതുതായി നിര്‍മ്മിക്കപ്പെട്ടതാണിത്. ജൈനമതത്തിലെ ആചാര്യന്‍ ആദിനാഥിന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്.
ജൈനമത വിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ശാന്തിനാഥ് ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ നില്‍ക്കുന്ന നിലയിലുള്ള, നാലര മീറ്റര്‍ ഉയരമുള്ള വിഗ്രഹമാണ്. എ.ഡി 1028 ലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. പീഠത്തിലിരിക്കുന്ന നിലയിലുള്ള മനോഹരമായ ഒരു കാളയുടെ പ്രതിമ ഇവിടെ കാണാം. ജൈന തീര്‍ത്ഥങ്കരന്മാരുടെ നിരവധി പ്രതിമകള്‍ ഇവിടെയുണ്ട്.
ഖജുരാഹോയിലെ തകര്‍ന്ന ക്ഷേത്രങ്ങളിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്നവര്‍ക്ക് അനുയോജ്യമായ സ്ഥലമാണ് ഇത്. ക്ഷേത്രത്തിനടുത്തുള്ള ധര്‍മ്മശാലയില്‍ താമസസൗകര്യം ലഭിക്കും.



Click it and Unblock the Notifications