ഖേഡ ജില്ലയിലെ ഗോമതി തടാകത്തിന് സമീപം സ്ഥിതിചെയ്യുന്ന രണ്‍ചോദ്രായി ക്ഷേത്രം ജില്ലയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ്. 27 മീറ്ററോളം ഉയരമുണ്ട് ഈ ക്ഷേത്രത്തിന്‍റെ താഴികക്കുടത്തിന്. പൊന്നില്‍ തീര്‍ത്ത കൊടിമരത്തില്‍, പട്ടില്‍ നെയ്തെടുത്ത വെള്ളക്കൊടി പാറിക്കളിക്കുന്നത് കാണാം.
ശ്രീകോവിലിനുള്ളില്‍ ശിലയില്‍ കൊത്തിയെടുത്ത വിഗ്രഹം സര്‍വ്വാഭരണ പ്രൗഢിയോടെ ഭക്തര്‍ക്ക് മുന്നില്‍ തെളിയുന്നു. ബറോഡയിലെ ഗെയ്ക്‌വാദ് ഇഷ്ടദേവന് സമര്‍പ്പിച്ച സ്വര്‍ണ്ണത്തിലും വെള്ളിയിലും പൊതിഞ്ഞിട്ടുള്ള സിംഹാസനവും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഹാളില്‍ കൃഷ്ണലീലകള്‍ പകര്‍ത്തിയിട്ടുള്ള നിരവധി ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത് നമുക്ക് കാണാം. AD 1772ല്‍ ഗോപാല്‍ ജഗന്നാഥ് അംബേക്കര്‍ ആണ് രണ്‍ചോദ്രായി ക്ഷേത്രം പണികഴിപ്പിച്ചത്



Click it and Unblock the Notifications