ഖിംസറില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് മണല്‍കുന്നുകളുടെ ഗ്രാമം എന്ന് മലയാളത്തില്‍ വിളിക്കാവുന്ന ഈ പ്രസിദ്ധമായ ഹെറിറ്റേജ് ഹോട്ടല്‍. ഹോട്ടലിന് ചുറ്റുമുള്ള കൃത്രിമ മണല്‍ക്കൂനകളാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മണല്‍കുന്നുകള്‍ക്കിടയിലുള്ള കുടിലുകളിലാണ് സഞ്ചാരികള്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.
രാജകീയ താമസത്തിനൊപ്പം ഗ്രാമത്തിനകത്തുള്ള മനോഹരമായ കുളത്തിന്‍െറ അരികില്‍ അത്താഴം കഴിക്കാനും ക്യാംപ് ഫയര്‍ നടത്താനും സഞ്ചാരികള്‍ക്ക് അവസരമുണ്ട്. മണല്‍കുന്നുകള്‍ക്കിടയിലുള്ള ജീപ്പ്,ഒട്ടക യാത്രകളും പ്രസിദ്ധമാണ്.



Click it and Unblock the Notifications