മൂന്നു വശങ്ങളും നദിയാല്‍ ചുറ്റപ്പെട്ട ഗണേശ ക്ഷേത്രമാണിത്. സഹ്യാദ്രി നിരകളില്‍ തന്നെയുള്ള ഒരു ചെറു ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേര്‍വാടിയിലെ മൌന്ടൈന്‍ റേഞ്ച് വൈല്‍ഡ് ക്യാമ്പുകള്‍ക്ക് ഏകദേശം അടുത്തതായി വരും ഇതിന്റെ സ്ഥാനം . വിനായക ചതുര്‍ഥി പോലുള്ള ദിനങ്ങളില്‍ ഇവിടെ ഉത്സവം ആഘോഷിക്കാന്‍ ധാരാളം പേര്‍ ഒത്തു കൂടുന്നു.മലനിരകളുടെ പശ്ചാത്തലത്തില്‍ ശാന്തമായ പുഴയും ഒക്കെയായി തികച്ചും ഭക്തിസാന്ദ്രമായ അന്തരീക്ഷം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സ്വസ്ഥമായി കുറച്ചു സമയം വിശ്രമിക്കാനും മെഡിറ്റേഷനുമൊക്കെ ഏറ്റവും ഉത്തമമായ സ്ഥലം. ഇതിനു പിന്നിലായി തന്നെ ദിയോബന്ദ് വെള്ളച്ചാട്ടമുണ്ട്. തീര്‍ത്ഥാടകരോടൊപ്പം തന്നെ വിനോദ സഞ്ചാരികളും ഇവിടം ഒത്തിരി നേരം ചെലവിടാറുണ്ട്.



Click it and Unblock the Notifications