പ്രകൃതി സ്നേഹികള്‍ക്കും മൃഗപ്രേമികള്ക്കും ഒരു പോലെ ഇഷ്ടപെടുന്ന സ്ഥലമാണ് ഫക്കിം വന്യജീവി സങ്കേതം. പുള്ളിപ്പുലി, കടുവ, കാട്ടുപോത്ത്, ഗിബണ്‍, മിതുന്‍ തുടങ്ങി നിരവധി മൃഗങ്ങള്‍ ഇവിടെ കാണപെടുന്നുണ്ട്. നാഗാലാന്‍ഡിലെ ഏറ്റവും പരിചിതമായ പക്ഷിയായ വേഴാമ്പലിനെ ഇവിടെ ധാരാളമായി കാണാം.
642 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന വന്യജീവി സങ്കേതം 1983 ലാണ് സ്ഥാപിച്ചത്. മ്യാന്മാറുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണിത് കിടക്കുന്നത്. മൃഗങ്ങളുടെ വാസസ്ഥലം മാത്രമല്ലിത് നിരവധി സസ്യജാലങ്ങളെയും ഇവിടെ കാണാം. ബോഗിപോമ,ബോണ്‍സം, ഖാസി പൈന്‍, അമരി, ഗമരി, നഹോര്‍ ,യുറിയം, ഓര്‍ഡര്‍,സാസി, കച്നാര്‍ ,ഓക് എന്നിവയാണ് ഇവിടെ പ്രധാനമായും കാണപ്പെടുന്ന മരങ്ങള്‍.
മഴ ധാരാളം ലഭിക്കുന്ന പ്രദേശത്ത് കിടക്കുന്നതാണ് ഫക്കിം വന്യജീവി സങ്കേതത്തില്‍ വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണം. ദിമാപൂരാണ് ഫക്കിം വന്യജീവി സങ്കേതത്തിനടുത്തുള്ള വിമാനത്താവളം. റോഡ് മാര്‍ഗം വളരെ എളുപ്പം ഇവിടേയ്ക്കെത്തിച്ചേരാം.