കിഫൈറിന്റെ പ്രാന്തപ്രദേശത്തുള്ള ഗ്രാമമാണ് കിസാതോങ്. നാഗാലാന്ഡിലെത്തിയാല് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണിത്. സന്ഗ്തം ഗോത്രക്കാര്‍ വസിക്കുന്ന ഈ ഗ്രാമം ഒരു മലമുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നു നോക്കിയാല്‍ താഴ്വരയുടെ മാനോഹാരിത ആസ്വദിക്കാന്‍ കഴിയും. പ്രകൃതിയുടെ മടിത്തട്ടില്‍ ഇരിക്കുന്ന സ്വര്‍ഗീയ അനുഭൂതിയാണ് നമുക്കിവിടെ നിന്നാല്‍ ഉണ്ടാകുന്നത്. മഞ്ഞ് മൂടിയ ശൈത്യകാല പ്രഭാതങ്ങളില്‍ ഇവിടം കാണാന്‍ അതിമനോഹരമായിരിക്കും.
ശൈത്യകാലത്ത് മധ്യേഷ്യയിലെ കൊടു തണുപ്പില്‍ രക്ഷതേടി ഇവിടേയ്ക്കെത്തുന്ന ദേശാടന പക്ഷികളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. പ്രകൃതി സ്നേഹികളുടെ സ്വര്‍ഗമാണിവിടം. വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന അമ്യൂര്‍ ഫാല്‍ക്കണ്‍ ഉള്‍പ്പെട നിരവധി ദേശാടന പക്ഷികളെ ഇവിടെ കാണാന്‍ കഴിയും സൈബീരിയയില്‍ നിന്നും ആഫ്രിക്കിയിലേക്കുള്ള യാത്ര മധ്യേ ആണ് അവ ഇവിടെ തങ്ങുന്നത്.