കൊച്ചിയിലെ കാഴ്ചകളില്‍ അവശ്യം കണ്ടിരിക്കേണ്ട ഒന്നാമ് ജൂതത്തെരുവ് അഥവാ ജ്യൂ സ്ട്രീറ്റ്. കേരളത്തിലെ ഒന്നര സഹസ്രാബ്ദത്തിലധികം പഴക്കമുള്ള ജുതചരിത്രം ഉറങ്ങുന്ന മണ്ണാണിത്. കാലഘട്ടത്തിന്റെ സ്മാരകങ്ങള്‍ പോലെ പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളും ഈ കഥകള്‍ പറയുന്നു. 700 ബി സിയിലാണ് യഹൂദന്മാരുടെ കേരളവുമായുള്ള ബന്ധം ആരംഭിക്കുന്നത് എന്നാണ് കരുതുന്നത്.
കേരളത്തിലെത്തിയ ജൂതന്മാര്‍ തമ്പടിച്ചിരുന്ന ആദ്യകാല കേന്ദ്രങ്ങളിലൊന്നാണിത്. അങ്ങനെയാണ് ഈ സ്ഥലത്തിന് ജൂതത്തെരുവ് എന്ന പേരുവന്നത്. ഇരുപതിനായിരത്തോളം ജുതന്മാര്‍ അധിവസിച്ചിരുന്ന ഇവിടെ ഇപ്പോള്‍ അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവര്‍മാത്രമാണ്. ഡച്ച് പാലസ്, ഫോര്‍ട്ടുകൊച്ചി, സിനഗോഗ് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാനപ്പെട്ട കാഴ്ചകള്‍. മനോഹരമായ ആഭരണങ്ങളും കരകൗശലവസ്തുക്കളും തുണിത്തരങ്ങളും മറ്റും ലഭിക്കുന്ന ഒരു ഷോപ്പിംഗ് സെന്റര്‍ കൂടിയാണ് ജൂതത്തെരുവ്.



Click it and Unblock the Notifications