ഫോര്‍ട്ട് കൊച്ചി ബീച്ച് എന്നാണ് കൊച്ചി ബീച്ച് പരക്കെ അറിയപ്പെടുന്നത്. അറബിക്കടലിന്റെ തീരത്തെ മായക്കാഴ്ചകളാണ് കൊച്ചി ബീച്ചിനെ മനോഹരമാക്കുന്നത്. കൊച്ചി നഗരത്തില്‍ നിന്നും ഏതാണ്ട് 12 കിലോമീറ്റര്‍ അകലത്തിലാണ് കൊച്ചി ബീച്ച് സ്ഥിതിചെയ്യുന്നത്. ഇന്തോ - യൂറോപ്യന്‍ ശൈലിയില്‍ പണിതീര്‍ത്ത മനോഹരമായ ഒരു കോട്ടയാണ് കൊച്ചി തുറമുഖത്തിന്റെ ഏറ്റവും ആകര്‍ഷകമായ കാഴ്ച.
കേരളത്തിലെ ആദ്യകാലത്തെ യൂറോപ്യന്‍ അധിനിവേശ പ്രദേശങ്ങളിലൊണ് ഫോര്‍ട്ടുകൊച്ചിയും പരിസരവും. കൊച്ചി ബീച്ച് ഫെസ്റ്റിവലാണ് കൊച്ചി ബീച്ചിനെ പ്രശസ്തമാക്കുന്ന ആഘോഷം. ഡിസംബര്‍ അവസാനത്തെ ആഴ്ചയില്‍ നടക്കുന്ന കൊച്ചി ബീച്ച് ഫെസ്റ്റിവല്‍ ആയിരക്കണക്കിന് ആളുകളെയാണ് ആകര്‍ഷിക്കുന്നത്. അവധിക്കാലത്തെ വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടങ്ങളിലൊന്നാണ് കൊച്ചി ബീച്ച്.



Click it and Unblock the Notifications