കൊഹിമയിലെത്തുന്ന സന്ദര്‍ശകര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് ഡെപ്യൂട്ടി കമ്മീഷണറുടെ ബംഗ്ലാവ്. കൊളോണിയല്‍ കാലം മുതല്‍ നാഗാലാന്‍ഡിന് സംസ്ഥാന പദവി ലഭിക്കുന്നതു വരെ നാഗ ഹില്‍സ് ജില്ലയുടെ ഭരണ തലവന്റെ വസതിയായിരുന്നു ഇവിടം. ബ്രിട്ടീഷ് നാഗ ശൈലിയില്‍ അതിമനോഹരമായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടമാണിത്. കൊഹിമ യുദ്ധ ശ്‌മശാനത്തോട് ചേര്‍ന്ന് നഗര ഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന ബംഗ്ലാവിന് അതിനമോഹരമായൊരു പൂന്തോട്ടമുണ്ട്.
രണ്ടാം ലോക മഹായുദ്ധത്തിന് സാക്ഷ്യം വഹിച്ച ബംഗ്ലാവ് പൂര്‍ണമായി തകര്‍ന്ന് തരണിപ്പണായിരുന്നു. യുദ്ധാനന്തരം വീണ്ടും നിര്‍മ്മിക്കുകയായിരുന്നു. തെക്ക് കിഴക്കന്‍ ഏഷ്യയിലെ യുദ്ധത്തിന്റെ പ്രധാന വഴിത്തിരിവായ ടെന്നിസ് കോര്‍ട്ട് കലാപം ബംഗ്ലാവിന്റെ ടെന്നീസ് കോര്‍ട്ടിലാണ് നടന്നത്. ബംഗ്ലാവിന് സമീപിത്തായിട്ട് പ്രത്യേകിച്ച് ടെന്നീസ് കോര്‍ട്ടില്‍ നടന്ന യുദ്ധത്തില്‍ 9500 സഖ്യ , ജാപ്പനീസ് പട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു.



Click it and Unblock the Notifications