ജാപ്ഫു കൊടുമുടിയും പുലേബാഡ്സെ കൊടുമുടിയും കൊഹിമയിലെ വളരെ പ്രശസ്തങ്ങളായ രണ്ട് കൊടുമുടികളാണ്. ഇതില്‍ ജാപ്ഫു ആണ് കൂടുതല്‍ പ്രശസ്തം. സമുദ്ര നിരപ്പില്‍ നിന്നും 3048 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടിയില്‍ നിന്നും നോക്കിയാല്‍ കൊഹിമ നഗരത്തിന്റെ വിശാലമായ ദൂരകാഴ്ച സാധ്യമാകും. 15 കിലോമീറ്ററുള്ള ഈ കൊടുമുടിയിലേക്ക് പ്രകൃതി സൗന്ദര്യമാസ്വദിച്ചുള്ള സവാരി സാധ്യമാകും. ലോകത്തിലെ ഏറ്റവും വലിയ റോഡോഡെന്‍ഡ്രോണ്‍ കാണപ്പെടുന്നത് ജാപ്ഫു മലനിരകളിലാണ്. ഗിന്നസ് ബുക്കില്‍ ഇത് ഇടം നേടിയിട്ടുണ്ട്. ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവ് വസന്തകാലമാണ്. ബ്ലിത് ട്രാഗോപാന്, വേഴാമ്പല്‍ പക്ഷികളെ ഇവിടെ കാണാന്‍ കഴിയും.
കൊഹിമയുടെ പ്രാന്തപ്രദേശത്തായുള്ള മറ്റൊരു പ്രശസ്തമായ കൊടുമുടിയാണ് പുലേബാട്സെ. ജോത്സോമയുടെ സമീപ പ്രദേശങ്ങള്‍ ഇത് കാട്ടിത്തരം. സാഹസികയാത്രക്കാര്‍ ട്രക്കിങിന് ഇഷ്ടപെടുന്ന സ്ഥലമാണിത്. ഇവിടേയ്ക്കുള്ള യാത്രയില്‍ വൈവിധ്യമാര്‍ന്ന സസ്യ ജന്തുജാലങ്ങളെ കാണാന്‍ കഴിയും.