കോലാപ്പൂര്‍ നഗര ഹൃദയത്തില്‍ തന്നെയാണ് മഹാലക്ഷ്മി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ 108 ശക്തിപീഠങ്ങളില്‍ ഒന്നാണെന്ന് പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്‍െറ നിര്‍മാണം ഏഴാം നൂറ്റാണ്ടില്‍ ചാലൂക്യ രാജവംശത്തിലെ കരണ്‍ദേവ് രാജാവാണ് തുടങ്ങിയതെന്നാണ് ചരിത്രം.
എട്ടാം നൂറ്റാണ്ടില്‍ യാദവ രാജവംശമാണ് ക്ഷേത്ര നിര്‍മാണം പൂര്‍ത്തീകരിച്ചത്. സൂര്യപ്രകാശങ്ങള്‍ നേരിട്ട് വിഗ്രഹത്തില്‍ പതിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്‍െറ രൂപകല്‍പ്പന. സ്വര്‍ണപ്രഭയുള്ള ദേവിയെ ലക്ഷകണക്കിന് വിശ്വാസികളാണ് കോലാപ്പൂരില്‍ എത്തുന്നത്. നവരാത്രി ഉല്‍സവമാണ് ഇവിടത്തെ ഒരു പ്രധാന ചടങ്ങ്.



Click it and Unblock the Notifications