Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊല്ലം » ആകര്‍ഷണങ്ങള് » അമൃതപുരി

അമൃതപുരി, കൊല്ലം

43

കൊല്ലം നഗരത്തില്‍ നിന്ന്‌ മുപ്പത്‌ കിലോമീറ്റര്‍ അകലെ വള്ളിക്കാവില്‍ സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രമാണ്‌ അമൃതപുരി. മത്സ്യബന്ധന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെറിയൊരു ഗ്രാമമാണ്‌ വള്ളിക്കാവ്‌. മാതാ അമൃതാനന്ദമയിയുടെ ജന്മസ്ഥലമെന്ന ഖ്യാതിയും വള്ളിക്കാവിനുണ്ട്‌. മാതാ അമൃതാനന്ദമയി ആശ്രമങ്ങളുടെ ആസ്ഥാനമെന്ന നിലയില്‍ ഇവിടം ലോകശ്രദ്ധ ആകര്‍ഷിക്കുന്നു.

ലോകമെമ്പാടും ശിഷ്യഗണങ്ങളുള്ള ഒരു സന്യാസിനിയാണ്‌ മാതാ അമൃതാനന്ദമയി. കൊല്ലത്ത്‌ നിന്ന്‌ അനന്തപുരിയിലേക്ക്‌ ഹൗസ്‌ബോട്ടുകള്‍ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. കായലുകളുടെ സൗന്ദര്യം നുകര്‍ന്ന്‌ അമൃതപുരിയില്‍ എത്താനുള്ള അവസരമാണ്‌ ബോട്ടുയാത്ര നല്‍കുന്നത്‌. റോഡ്‌ മാര്‍ഗ്ഗം ഇവിടെ എത്താനും എളുപ്പമാണ്‌. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന്‌ അമൃതപുരിയിലേക്ക്‌ ബസ്‌ സര്‍വ്വീസുകളുണ്ട്‌.

മാതാ അമൃതാനന്ദമയിയുടെ പേരില്‍ അറിയപ്പെടുന്ന അമൃതപുരി ഏക്കറുകളോലം വ്യാപിച്ചു കിടക്കുന്നു. ആശ്രമമം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണകേന്ദ്രങ്ങള്‍ (ഇവയെല്ലാം ചേര്‍ന്ന്‌ അമൃതപുരി ക്യാമ്പസ്‌ എന്ന്‌ അറിയപ്പെടുന്നു), ചാരിറ്റബിള്‍ ആശുപത്രി, പോസ്‌റ്റ്‌ ഓഫീസ്‌, കാന്റീനുകള്‍, ബുക്കിഷോപ്പുകള്‍, മറ്റു സംവിധാനങ്ങള്‍ എന്നിവ ഈ ചെറുപട്ടണത്തിലുണ്ട്‌. സന്ദര്‍ശകര്‍ക്ക്‌ ഇവിടെ താമസസൗകര്യം ലഭ്യമാണ്‌. അമൃതപുരിയിലെ സമാധാന അന്തരീക്ഷം സഞ്ചാരികളെ ഇവിടേക്ക്‌ ആകര്‍ഷിക്കുന്നുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed