വളരെ പ്രശസ്‌തമായ ഒരു ചരിത്ര മന്ദിരവും അത്ഭുതകരമായൊരു നിര്‍മ്മിതിയുമാണ് തേവള്ളി കൊട്ടാരം. കൊല്ലത്തു നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. അഷ്ടമുടി കായലിലൂടെ ബോട്ടില്‍ കൊട്ടാരത്തിലെത്താം. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ താമസിച്ചിരുന്ന തേവള്ളി കൊട്ടാരത്തിലൂടെ നടക്കുമ്പോള്‍ ഒരു കാലഘട്ടം സന്ദര്‍ശകര്‍ക്ക് മുന്നില്‍ ഇതള്‍വിരിയും.
തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക് ബ്രട്ടീഷ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി 1811-1819 കാലഘട്ടത്തിലാണ് തേവള്ളി കൊട്ടാരം നിര്‍മ്മിച്ചത്. നിര്‍മ്മാണം നടക്കുന്ന സമയത്ത് ഗൗരി പാര്‍വ്വതി ബായ് ആയിരുന്നു ഭരണാധികാരി. ബ്രട്ടീഷ്, ഡച്ച്, പോര്‍ച്ചുഗീസ് നിര്‍മ്മാണശൈലികളുടെ സംയോഗം കൊട്ടാരത്തിന്റെ നിര്‍മ്മാണ രീതിയില്‍ കാണാം. തിരുവിതാംകൂറിന്റെ രാജകീയ പ്രൗഢിയും ഈ കൊട്ടാരത്തില്‍ ദൃശ്യമാണ്.
ചുണ്ണാമ്പുകല്ലും ചെങ്കല്ലും ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന കൊട്ടാരത്തിന്റെ മനോഹാരിത പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. അഷ്ടമുടിക്കായലിലെ ഓളങ്ങള്‍ ഈ മനോഹാരിതയ്‌ക്ക് മാറ്റുകൂട്ടുന്നു. കൊട്ടാരവളപ്പില്‍ ഒരു ശാസ്‌താ ക്ഷേത്രമുണ്ട്.



Click it and Unblock the Notifications