സൂര്യക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ചന്ദ്രബാഗ ബീച്ച്. തണുത്ത മന്ദമാരുതനും തെളിഞ്ഞ വെള്ളവുമുള്ള ഈ ബീച്ച് നയനമനോഹരമായ കാഴ്ചയാണ് പ്രദാനം ചെയ്യുന്നത്. പിക്നിക്കിനും, നീന്തലിനും, ബോട്ടിങ്ങിനും, നടത്തത്തിനും അനുയോജ്യമായ ബീച്ചാണിത്. ബീച്ചില്‍ വെറുതെയിരുന്നും ഇതിന്‍റെ മനോഹാരിത ആസ്വദിക്കാം. നഗരത്തിന്‍റെ ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്ന ഈ ബീച്ച് ഒരേ സമയം ശാന്തതയും അതേസമയം തന്നെ മനസ്സിന് ഉണര്‍വ്വുണ്ടാക്കാനും സഹായിക്കും.
എന്നാല്‍ വാര്‍ഷിക ചന്ദ്രബാഗ മേളനാളുകളില്‍ ഇവിടെ മറ്റൊരു ലോകമാണ് കാണാനാവുക. മേളയുടെ സമയത്ത് ധാരാളം ആളുകളും നിറങ്ങളും പ്രകാശങ്ങളും കൊണ്ട് ബീച്ച് ശബ്ദമുഖരിതമാകും. ബീച്ചിന് സമീപത്തായി ഒരു ലൈറ്റ് ഹൗസുമുണ്ട്. ഇതിന് മുകളില്‍ നിന്ന് ബീച്ചിന്‍റെ മനോഹാരിത ആസ്വദിക്കുന്നത് പറഞ്ഞറിയിക്കാനാവാത്ത ആനന്ദം നല്‍കുന്നു.



Click it and Unblock the Notifications