കൊണാര്‍ക്കിലെ പ്രശസ്തമായ മീന്‍പിടിത്ത കേന്ദ്രമാണ് അഷ്ടരംഗ. ദേവീ നദിയുടെ മുഖഭാഗത്തായാണ് ഈ സ്ഥലം. കൊണാര്‍ക്കില്‍ നിന്ന് 19 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഒറിയ ഭാഷയില്‍ അഷ്ട എന്നാല്‍ സൂര്യാസ്തമയം എന്നും രംഗ എന്നാല്‍ നിറം എന്നുമാണ് അര്‍ഥം. സൂര്യാസ്തമനവേളയില് അഷ്ടരംഗയിലെ ചക്രവാളത്തിന് മനംമയക്കുന്ന ഭംഗിയാണ്. ഇവിടെ സന്ദര്‍ശിക്കുന്നതിന്...
സൂര്യക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ചന്ദ്രബാഗ ബീച്ച്. തണുത്ത മന്ദമാരുതനും തെളിഞ്ഞ വെള്ളവുമുള്ള ഈ ബീച്ച് നയനമനോഹരമായ കാഴ്ചയാണ് പ്രദാനം ചെയ്യുന്നത്. പിക്നിക്കിനും, നീന്തലിനും, ബോട്ടിങ്ങിനും, നടത്തത്തിനും അനുയോജ്യമായ ബീച്ചാണിത്. ബീച്ചില്‍ വെറുതെയിരുന്നും ഇതിന്‍റെ മനോഹാരിത ആസ്വദിക്കാം. നഗരത്തിന്റെ ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്ക്കുന്ന ഈ...
കൊണാര്‍ക്കിലെ പ്രശസ്തമായ സൂര്യക്ഷേത്രത്തിന് സമീപമാണ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. സൂര്യക്ഷേത്രത്തിന്‍റെ പൂര്‍വ്വ പ്രതാപം കണ്ടറിയുന്നതിനും ക്ഷേത്രത്തില്‍ നിന്ന് നഷ്ടപ്പെട്ട വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ കാണുന്നതിനും ഇവിടെ സൗകര്യമുണ്ട്. ക്ഷേത്രസമുച്ചയത്തില്‍ നിന്ന് കണ്ടെടുത്തിരിക്കുന്ന ഇത്തരം വസ്തുക്കളാണ് മ്യൂസിയത്തില്‍...
കൊണാര്‍ക്കിലെ ഒരു പ്രധാന ആകര്‍ഷണമാണ് കുറുമ. കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള ഒരു ചെറിയ ഗ്രാമമാണ് ഇത്. 1971 മുതല്‍ 1975 വരെ നടത്തിയ പര്യവേക്ഷണങ്ങളെ തുടര്‍ന്നാണ് ഈ ഗ്രാമത്തിന് പ്രശസ്തി കൈവന്നത്.
പര്യവേക്ഷണത്തില്‍ ഹേരുക അഥവാ ധര്‍മ്മ, സൂര്യദേവന്, ബുദ്ധന് എന്നിവരുടെ ചിത്രങ്ങളടങ്ങിയ വലിയ ഒരു മതില്...
പൂരി ജില്ലയിലെ പൂരി അഷ്ടരംഗ റോഡിലെ കക്കാട്ടപൂരിലാണ് ഈ ക്ഷേത്രം. കൊണാര്‍ക്കില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഈ ക്ഷേത്രം പ്രാച്ചി നദിയുടെ തീരത്താണ്. മംഗള ദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ.
പൂരിയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രവുമായി ഈ ക്ഷേത്രത്തിന് ബന്ധമുണ്ട്. നവകളേബ്ര ഉല്‍സവം അഥവാ വിഗ്രഹ പുനപ്രതിഷ്ഠാ വേളയില്‍ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നുള്ള പുരോഹിതര്‍ ഈ...
പ്രാച്ചി നദിയുടെ വലത് തീരത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് ചൗരാസി. ബാരാഹി, അമരേശ്രാസ്, ലക്ഷ്മിനാരായണന്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ഇവിടത്തെ അമ്പലങ്ങള്‍ പ്രശസ്തമാണ്. മാതൃദേവതയായ ബാരാഹി, വാരാഹി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എഡി പത്താം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് ഈ ക്ഷേത്രം പണിതത്. ബാരാഹി ദേവതയാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ....
സൂര്യക്ഷേത്ര സമുച്ചയത്തിലാണ് മായാദേവിക്ഷേത്രം. ചായാദേവിക്ക് സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ക്ഷേത്രം ചായാദേവിക്ഷേത്രം എന്നും അറിയപ്പെടുന്നു. ഉയര്‍ന്ന വിതാനത്തില്‍ സ്ഥിതി ചെയ്യുന്ന ജഗമോഹന അഥവാ ശ്രീകോവിലാണ് ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകത. മനോഹരമായ നിര്‍മ്മിതിയാണ് ഇതിനുള്ളത്.
എന്നാല്‍ ഇത് വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ നശിപ്പിക്കപ്പെട്ടു. എങ്കിലും...
കൊണാര്‍ക്കില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ പൂരി ജില്ലയിലാണ് രാംചന്ദി ക്ഷേത്രം. കൊണാര്‍ക്കിലെ മുഖ്യദേവനായ രാംചന്ദിക്കാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുശഭദ്ര നദീതീരത്ത് വിസ്മയിപ്പിക്കുന്ന സ്ഥാനത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൂരിയിലെ ശക്തിപീഠങ്ങളിലൊന്നെന്ന നിലയിലും ക്ഷേത്രം പ്രശസ്തമാണ്. ഉയര്‍ന്ന വിതാനത്തിലാണ് മുഖ്യക്ഷേത്രം പണിതിരിക്കുന്നത്....
തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് സൂര്യക്ഷേത്രം. കൊണാര്‍ക്കിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഒഡീഷയുടെ ക്ഷേത്രശില്‍പകലയുടെ ഉത്തമനിദര്‍ശനമാണ്. കല്ലില്‍ തീര്‍ത്ത ഉത്തമ കലാരൂപമാണ് ഇത്. ഇതിന്‍റെ തനത് നിര്‍മ്മാണ ശൈലി ദര്‍ശിക്കുന്നതിന് ലോകം മുഴുവനുമുള്ള സഞ്ചാരികള്‍ ഇവിടെയെത്തുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ നരസിംഹദേവ രാജാവാണ്...