മായാദേവി ക്ഷേത്രം, കൊണാര്‍ക്ക്

സൂര്യക്ഷേത്ര സമുച്ചയത്തിലാണ് മായാദേവിക്ഷേത്രം. ചായാദേവിക്ക് സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ക്ഷേത്രം ചായാദേവിക്ഷേത്രം എന്നും അറിയപ്പെടുന്നു. ഉയര്‍ന്ന വിതാനത്തില്‍ സ്ഥിതി ചെയ്യുന്ന ജഗമോഹന അഥവാ ശ്രീകോവിലാണ് ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകത. മനോഹരമായ നിര്‍മ്മിതിയാണ് ഇതിനുള്ളത്.

എന്നാല്‍ ഇത് വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ നശിപ്പിക്കപ്പെട്ടു. എങ്കിലും ഇതിന്‍റെ ഉള്‍ഭാഗം ഇപ്പോഴും മനോഹരമായി കാണാം. ഇവിടെ ഏതെങ്കിലും ദേവനെ പ്രതിഷ്ഠിച്ചിട്ടില്ല. കൊന്താലൈറ്റ് കല്ലുകളുടെ ഒരു നിര ക്ഷേത്രസമുച്ചയത്തിന് ചുറ്റും കാണാം.സൂര്യദേവന്‍റെ ഭാര്യമാരിലൊരാളായ മായാദേവിയെ ആരാധിക്കുന്നതിനാണ് ക്ഷേത്രം പണിതിരിക്കുന്നത്. എന്നാല്‍ ഇത് പഴയ സൂര്യക്ഷേത്രങ്ങളിലൊന്നായാണ് ഇപ്പോള്‍ കരുതുന്നത്. സൂര്യക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ ഇവിടെയും എത്താന്‍ മറക്കാറില്ല.

Please Wait while comments are loading...