കൊണാര്‍ക്കിലെ ഒരു പ്രധാന ആകര്‍ഷണമാണ് കുറുമ. കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള ഒരു ചെറിയ ഗ്രാമമാണ് ഇത്. 1971 മുതല്‍ 1975 വരെ നടത്തിയ പര്യവേക്ഷണങ്ങളെ തുടര്‍ന്നാണ് ഈ ഗ്രാമത്തിന് പ്രശസ്തി കൈവന്നത്.
പര്യവേക്ഷണത്തില്‍ ഹേരുക അഥവാ ധര്‍മ്മ, സൂര്യദേവന്‍, ബുദ്ധന്‍ എന്നിവരുടെ ചിത്രങ്ങളടങ്ങിയ വലിയ ഒരു മതില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കണ്ടെത്തിയത് മുതല്‍ പ്രദേശം ബുദ്ധ ടൂറിസ കേന്ദ്രമായും ശ്രദ്ധ പിടിച്ചുപറ്റി. എഡി ഒമ്പത് പത്ത് നൂറ്റാണ്ടുകളില്‍ നിര്‍മ്മിച്ചെന്ന് കരുതുന്ന ക്ഷേത്രം അന്ന് ബുദ്ധ ആശ്രമമായിരുന്നു. ചമ്രം പടിഞ്ഞിരിക്കുന്ന രീതിയിലുള്ള ബുദ്ധ വിഗ്രഹമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. വിഗ്രഹത്തിന്‍റെ വലത് കൈ ഭൂമിസപാര്‍സ മുദ്ര പ്രദര്‍ശിപ്പിക്കുന്ന രീതിയിലും ഇടത് കൈ ഇടത് മുട്ടില്‍ വിശ്രമിക്കുന്ന രീതിയിലുമാണ്. നെക്ക്ളേസും മനോഹരമായ കിരീടവും വരച്ചു ചേര്‍ത്തിട്ടുണ്ട്. ആശ്രമം അപ്രത്യക്ഷമായെങ്കിലും നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു.



Click it and Unblock the Notifications