തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് സൂര്യക്ഷേത്രം. കൊണാര്‍ക്കിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഒഡീഷയുടെ ക്ഷേത്രശില്‍പകലയുടെ ഉത്തമനിദര്‍ശനമാണ്. കല്ലില്‍ തീര്‍ത്ത ഉത്തമ കലാരൂപമാണ് ഇത്. ഇതിന്‍റെ തനത് നിര്‍മ്മാണ ശൈലി ദര്‍ശിക്കുന്നതിന് ലോകം മുഴുവനുമുള്ള സഞ്ചാരികള്‍ ഇവിടെയെത്തുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ നരസിംഹദേവ രാജാവാണ് ക്ഷേ്ത്രം പണിതീര്‍ത്തത്.
ഏഴു കുതിരയും 24 ചക്രവുമുള്ള തേരിന്‍റെ രൂപം ഇവിടെ കൊത്തിയിട്ടിട്ടുണ്ട്. സ്വര്‍ഗയാത്ര നടത്തുമ്പോള്‍ സൂര്യദേവന്‍ സഞ്ചരിക്കാനുപയോഗിക്കുന്ന വാഹനമാണ് ഈ തേര്. അളവിലും ആകര്‍ഷണത്തിലും ഈ ക്ഷേത്രം കൊണാര്‍ക്കിലെ മറ്റ് സ്മാരകങ്ങളേക്കാളുമെല്ലാം ഉയരത്തില്‍ നില്‍ക്കുന്നു. 1984 ല്‍ ഈ ക്ഷേത്രത്തിന് ലോക പൈതൃകപ്പട്ടികയില്‍ സ്ഥാനം ലഭിച്ചു. പ്രസിദ്ധമായ കൊണാര്‍ക്ക് ഡാന്‍സ് ഫെസ്റ്റിവല്‍ നടക്കുന്നതും ഇവിടെയാണ്. ക്ഷേത്രത്തിന്‍റെ പല ഭാഗങ്ങളും കേട് വന്നിട്ടുണ്ടെങ്കിലും വിനോദസഞ്ചാരികള്‍ക്കിടയില്‍ ക്ഷേത്രത്തിന്‍റെ പ്രാധാന്യം നശിക്കാതെ നിലനില്‍ക്കുന്നു.



Click it and Unblock the Notifications