കൊപ്പല്‍ ജില്ലയിലെ യെല്‍ബുര്‍ഗ താലൂക്കിലെ ചെറിയ നഗരമാണ് ഇട്ടാഗി. കൊപ്പലിലെ ഏറ്റവും വലിയ ആകര്‍ഷണമായ മഹാദേവ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ചാലൂക്യകാലത്തെ വാസ്തുവിദ്യാ രീതിയില്‍ നിര്‍മ്മിച്ച ക്ഷേത്രത്തിലെ തീര്‍ത്ഥം വളരെ വിശുദ്ധമാണെന്നാണ് കരുതിപ്പോരുന്നത്. ശിവനാണ് ക്ഷേത്രത്തിലെ പ്രധാനദേവന്‍, ശിവലിംഗം പ്രതിഷ്ടിച്ചിരിക്കുന്ന 13 ശ്രീകോവിലുകളാണ് ക്ഷേത്രത്തിലുള്ളത്. 1112 എ.ഡിയിലാണ്രേത ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ലക്കുണ്ടി, കുക്കാനൂര്‍ എന്നീ സമീപസ്ഥലങ്ങളില്‍ നിന്നെല്ലാം ഇട്ടാഗിയിലെത്തുക എളുപ്പമാണ്.



Click it and Unblock the Notifications