കോട്ടയിലെ ആകര്‍ഷണീയമായ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഈ മ്യൂസിയം . കോട്ടയിലെ ഒന്നാമത്തെ രാജാവായിരുന്ന രാജാ മാധോ സിംഗിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. കൊട്ടാരമായിരുന്ന ഇത് മ്യുസിയം ആയി പരിവര്ത്തിപ്പിക്കപ്പെട്ടതാണ് . വളരെ നന്നായി സംരക്ഷിക്കപ്പെടുന്ന പൌരാണിക മാതൃകകള്‍ കാലക്രമം അനുസരിച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്ന റാവൂ മാധോ മ്യൂസിയം രാജസ്ഥാനിലെ ഏറ്റവും നല്ല മ്യൂസിയങ്ങളില്‍ ഒന്നാണ്.
സന്ദര്‍ശകര്‍ക്ക്, സുന്ദരങ്ങളായ പെയിന്റിംഗുകള്‍ , പൌരാണിക നാണയങ്ങള്‍ , കയ്യെഴുത്തുപ്രതികള്‍, ശില്പ്പങ്ങള്, നീതി വാക്യങ്ങള്‍ , മൂര്‍ത്തികള്‍, ആയുധങ്ങള്‍, ചുവര്‍ച്ചിത്രങ്ങള്‍ തുടങ്ങിയവ കാണാം. കോട്ട യിലെ മാത്രം സവിശേഷ ഗണമായ ചെറു ചിത്രങ്ങളും അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മ്യൂസിയം വെള്ളിയാഴ്ചകളിലും മറ്റ് സര്‍ക്കാര്‍ അവധി ദിവസങ്ങളിലും മുടക്കമായിരിക്കും.