ഹോം » സ്ഥലങ്ങൾ » കോട്ട » ആകര്‍ഷണങ്ങള്‍
 • 01കോട്ടാ അണക്കെട്ട്

  കോട്ടാ അണക്കെട്ട്

  സമകാലീക എഞ്ചിനീയറിംഗ്  വൈദഗ്ധ്യ ത്തിനു നിദാനമായി  കണക്കാക്ക പ്പെടുന്ന കോട്ടാ അണക്കെട്ട് നഗരത്തിന്റെ പല കാര്യങ്ങള്‍ക്കും ഉപയോഗപ്പെടുന്നു. രാജസ്ഥാനിലെയും മദ്ധ്യ പ്രദേശിലെയും കൃഷിക്കാര്‍ വെള്ളത്തിനായി ആശ്രയിക്കുന്നത്  ഇതിനെയാണ്. ജലവൈദ്യുതി ഉത് പ്പാദന ത്തിനും അണക്കെട്ട് വളരെ കേള്‍വിപ്പെട്ടിരിക്കുന്നു. 1960-ല്‍  ആരംഭിച്ച ചമ്പല്‍ വാലി പദ്ധതികളിലെ നാലാമത്തെ പദ്ധതിയാണിത് . 99 ക്യൂബിക് മില്ലി മീറ്റര്‍ സംഭരണ ശേഷിയുള്ള ഈ അണക്കെട്ടിന് 27,332 സ്ക്വ: കി മി വിസ്തൃതിയുണ്ട് .

  + കൂടുതല്‍ വായിക്കുക
 • 02കാനുസ ക്ഷേത്രം

  കാനുസ ക്ഷേത്രം

  കാനുസ ക്ഷേത്രം കോട്ടാ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ്. ഇത് ശിവക്ഷേത്രമാണ്.നാലു  ശിരസ്സുകള്‍ ഉള്ള  ശിവനാണ് പ്രതിഷ്ഠ .ധാരാളം ഭക്തര്‍ ഇവിടം സന്ദര്‍ശിക്കുന്നു  ബുധ് സിംഗ്  ബാഫ്ന  ഹവേലി , ഭിത്രിയ കുണ്ഡ് , ആധാര്‍ ശില, ട്രാഫിക് പാര്‍ക്ക് തുടങ്ങിയവ കംസ്വ ക്ഷേത്രത്തിനു  സമീപത്തുള്ള  ജനപ്രിയമായ സ്ഥലങ്ങളാണ് .

  + കൂടുതല്‍ വായിക്കുക
 • 03സിറ്റി ഫോര്‍ട്ട്‌ പാലസ്

  സിറ്റി ഫോര്‍ട്ട്‌ പാലസ്

  ചമ്പല്‍ നദിയുടെ കിഴക്ക് മുനമ്പിലാണ് സിറ്റി ഫോര്‍ട്ട്‌ പാലസ് സ്ഥിതി ചെയ്യുന്നത്.ഇവിടെയാണ് രാജസ്ഥാനിലെ ഏറ്റവും വിപുലമായ കോട്ട സമുച്ചയങ്ങള്‍ ഉള്ളത്. കോട്ട നഗരത്തിലെ ഈ കൊട്ടാരം സഞ്ചാരികളെ ഏറെ  ആകര്‍ഷിക്കുന്ന ഒന്നാണ്. കോട്ടയുടെ പരുപരുത്ത ചുമരുകളും താഴിക ക്കുടങ്ങളാ കൈവരികളാലും  അലങ്കരിക്കപ്പെട്ട കൊത്തളങ്ങളും രാജ്യ ഭരണ കാലത്തിന്റെ പ്രൌഢി വെളിവാക്കുന്നവയാണ്.

  + കൂടുതല്‍ വായിക്കുക
 • 04അല്ന

  അല്ന

  ചരിത്രാതീത കാലത്തെ  കൊത്തുപണികളുള്ള  ഗുഹകള്‍ക്ക് പേര് കേട്ട താണ് കോട്ടാ നഗരത്തിനു സമീപത്തു കിടക്കുന്ന അല്‍ന . പുരാവസ്തു ശാസ്ത്രജ്ഞ ന്മാരും ചരിത്ര കാരന്മാരും ഈ ഗുഹകളിലെ കൊത്തുവേലകള്‍ ചരിത്രാതീത കാലത്തെത്  തന്നെയാണെന്ന്   സാക്ഷ്യപ്പെടുത്തുന്നു. ഇവ മൂര്‍ച്ചയുള്ള കല്ല്‌ കൊണ്ടും പാറ ക്കഷ്ണങ്ങള്‍  കൊണ്ടും കൊത്തിയെടുത്തതാണ്. ഐതിഹ്യങ്ങളാണ്  ഇവക്കാധാരം .

  + കൂടുതല്‍ വായിക്കുക
 • 05ഗൈപേര്‍നാഥ്

  ഗൈപേര്‍നാഥ്

  ഇത് കോട്ട നഗരത്തിനു സമീപ പ്രദേശത്തുള്ള അതിമനോഹരമായ   ഒരു വെള്ളച്ചാട്ട മാണ് .സുന്ദരവും ശാന്തവുമായ ഈ സ്ഥലം ഉല്ലാസ യാത്രക്ക് പറ്റിയ ഇടമാണ്.   സന്ദര്‍ശകര്‍ക്ക്  വെള്ളച്ചാട്ടത്തില്‍ നിന്നുള്ള തണുത്ത നീരൊഴുക്കില്‍ ആഹ്ലാദിക്കാം.

  + കൂടുതല്‍ വായിക്കുക
 • 06ഗോദാവരി ധാം ക്ഷേത്രം

  ഗോദാവരി ധാം ക്ഷേത്രം

  ഗോദാവരി ധാം ക്ഷേത്രം ചമ്പല്‍ നദിക്കരയിലാണ് സ്ഥിതി ചെയുന്നത്. വെളുത്ത മാര്‍ബിള്‍ കൊണ്ടാണ് അതീവ സുന്ദരമായ ഈ ക്ഷേത്രം പണിതിട്ടുള്ളത്.   ഗാംഭീര്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന ഗോപുരങ്ങളുള്ള  ഈ ക്ഷേത്രത്തില്‍ വര്ഷം തോറും ധാരാളം ഭക്ത ജനങ്ങള്‍ സന്ദര്‍ശിക്കുന്നു.

  + കൂടുതല്‍ വായിക്കുക
 • 07ബരോലി

  ബരോലി

  കോട്ട നഗരത്തില്‍ നിന്ന് 45 കി മീ ദൂരമേ ബരോലി  യിലേക്കുള്ളൂ .കോട്ടയില്‍ നിന്നും റാണാ പ്രതാപ് സാഗറിലെ ക്കുള്ള യാത്ര ഇത് വഴിയാണ് . ബരോലി യുടെ  ശാന്ത സുന്തരമായ അന്തരീക്ഷം രാജ്യത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.

  ഇവിടെയുള്ള പുരാതനവും സുന്ദരവുമായ ഘടെശ്വര ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. ചില പ്രതിമകള്‍ക്ക് കേടു പാടുകള്‍ പറ്റിയിട്ടു ണ്ടെങ്കിലും  കഠിന കാലങ്ങളെ  അതിജീവിച്ചു നില്‍ക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത് .അതിമനോഹരമായ ഒരു നടരാജ ശിവ ശില്‍പ്പം മണ്ഡപത്തിന്റെ വാതില്‍ പ്രതിഷ്ഠയായി  വച്ചിരിക്കുന്നു. രാജസ്ഥാന്‍ കരവിരുത്  ക്ഷേത്ര തൂണുകളിലും ശ്രീ കോവിലിലും വ്യക്തമായി കാണാം.

  + കൂടുതല്‍ വായിക്കുക
 • 08റാണിജി കി ബോരി

  റാണിജി കി ബോരി

  റാണിജി കി ബോരി -കോട്ടാ അഥവാ സ്റ്റെപ് വെല്‍ നിര്‍മ്മിക്കപ്പെട്ടത് 1699  -ല്‍  ആണ്.  റാവൂ  വംശത്തിലെ ഏറ്റവും ഇളയ രാജ്ഞി  റാണി നാഥവതി യാണ് അത് പണികഴിപ്പിച്ച ത് . ബോരികള്‍ക്ക്  മധ്യകാല ഇന്ത്യയിലെ സാമൂഹ്യ ഘടനയില്‍ വളരെ പ്രാധാന്യ മുണ്ടായിരുന്നു.

  മേല്‍പ്പറഞ്ഞ 'പടിക്കിണര്‍ ' 165 അടി താഴ്ചയില്‍ , രാജസ്ഥാന്റെ തനതായ വാസ്തു കലയുടെ ഓജസ്സുള്ള ശൈലി ബോധ്യപ്പെടുത്തുന്നു . കിണറിലേക്ക്  ഉള്ള വഴി വളരെ ഇടുങ്ങിയ വഴിയില്‍  തൂണുകളുടെ മുകളിലായി ആനകളുടെ കല്‍പ്രതിമ കള്‍  ഉണ്ട് . താഴേക്കു ഇറങ്ങിപ്പോകും തോറും പടിക്കെട്ടുകളുടെ വീതി താരതമ്യേന കൂടുന്നുണ്ട്. 'ട' ആകൃതിയില്‍ ഭംഗിയായി കൊത്തിയ താങ്ങുകള്‍ ഉണ്ട്.

  + കൂടുതല്‍ വായിക്കുക
 • 09കൈധൂന്‍

  കൈധൂന്‍

  കൈധൂന്‍   കോട്ടാ ഡോരിയ കൈത്തറി സാരികള്‍ക്ക് പ്രസിദ്ധമാണ്. ഗുണമേന്മയുള്ള  കോട്ടന്‍  സാരിയില്‍ സ്വര്‍ണ്ണ വും വെള്ളിയും നൂലുകൊണ്ട് ചിത്രപ്പണികള്‍ ചെയ്ത സാരികള്‍ ഇവിടെ ലഭിക്കും.താല്‍പ്പര്യമുള്ള സന്ദര്‍ശകര്‍ക്ക് സാരികള്‍ നെയ്യുന്നത് കാണാനും സൗകര്യമുണ്ട്.

  + കൂടുതല്‍ വായിക്കുക
 • 10മ്യൂസിയം

  മ്യൂസിയം

  സഞ്ചാരികളെ വളരെ ആകര്‍ഷിക്കുന്ന കോട്ടയിലെ ഈ സര്‍ക്കാര്‍ അധീനതയിലുള്ള മ്യൂസിയം കിഷോര്‍ സാഗര്‍ തടാകത്തിനു സമീപത്തായുള്ള  ബ്രിജ് വിലാസ് കൊട്ടാരത്തിനുള്ളിലാണ്  സ്ഥിതി ചെയ്യുന്നത് .  മ്യൂസിയത്തില്‍ പുരാതനമായ നാണയങ്ങള്‍, പൌരാണികമായ കയ്യെഴുത്തുകള്‍, ഹാഡോതി ശില്‍പ്പങ്ങള്‍ തുടങ്ങിയവയുടെ  അപൂര്‍വ്വമായ ശേഖരങ്ങള്‍ ഉണ്ട്.

  ഇവിടെ പ്രദര്‍ശിപ്പിച്ചുട്ടുള്ള  ശില്‍പ്പങ്ങളില്‍ ഏറ്റവും അത്ഭുതകരമായത് ബരോലിയില്‍ നിന്നുള്ള മനോഹരമായ കലാസൃഷ്ടിയാണ് . ഇവിടെയുള്ള ചില പ്രതിമകള്‍  എ . ഡി  നാലാം  നൂറ്റാണ്ടോളം പഴക്കമുള്ളവയാണ്‌. ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ട ഹസ്തലിപികളും ചിത്രങ്ങളും മദ്ധ്യകാലത്തെ നമ്മുടെ  പൂര്‍വ്വികരുടെ സര്‍ഗ്ഗ സിദ്ധിയെ  കുറിച്ച്  അളവില്ലാത്ത വിധം സംസാരിക്കും. അത് കൂടാതെ സന്ദര്‍ശകര്‍ക്ക് അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആകര്‍ഷ കങ്ങളായ വസ്ത്രങ്ങളും കര കൌശല  വസ്തുക്കളും കാണാം.

  മ്യൂസിയം സന്ദര്‍ശിക്കുന്നതിന് ജയ്പ്പൂരിലെ മ്യൂസിയം-പുരാവസ്തു വകുപ്പ് മേധാവിയില്‍ നിന്ന്  മുന്‍‌കൂര്‍ അനുവാദം വാങ്ങണം. വെള്ളിയാഴ്ചകളിലും മറ്റു സര്‍ക്കാര്‍ അവധി ദിവസങ്ങളിലും മ്യൂസിയത്തിനു അവധിയായിരിക്കും. പ്രവര്‍ത്തി ദിവസങ്ങളില്‍ 10മണിക്കും  5  മണിക്കുമിടയില്‍ ആണ് സന്ദര്‍ശന സമയം. 2രൂപയെ പ്രവേശന ഫീസുള്ളൂ .മ്യൂസിയം പരിസരത്ത് ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു.

  + കൂടുതല്‍ വായിക്കുക
 • 11റാവൂ മാധോസിംഗ് മ്യൂസിയം

  റാവൂ മാധോസിംഗ് മ്യൂസിയം

  കോട്ടയിലെ ആകര്‍ഷണീയമായ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഈ മ്യൂസിയം . കോട്ടയിലെ ഒന്നാമത്തെ രാജാവായിരുന്ന  രാജാ മാധോ സിംഗിന്റെ  പേരിലാണ് ഇത് അറിയപ്പെടുന്നത്. കൊട്ടാരമായിരുന്ന ഇത് മ്യുസിയം ആയി പരിവര്‍ത്തിപ്പിക്കപ്പെട്ടതാണ് .  വളരെ നന്നായി സംരക്ഷിക്കപ്പെടുന്ന  പൌരാണിക മാതൃകകള്‍ കാലക്രമം അനുസരിച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്ന റാവൂ  മാധോ മ്യൂസിയം രാജസ്ഥാനിലെ ഏറ്റവും നല്ല മ്യൂസിയങ്ങളില്‍ ഒന്നാണ്.

  സന്ദര്‍ശകര്‍ക്ക്, സുന്ദരങ്ങളായ പെയിന്റിംഗുകള്‍ , പൌരാണിക നാണയങ്ങള്‍ , കയ്യെഴുത്തുപ്രതികള്‍, ശില്‍പ്പങ്ങള്‍, നീതി വാക്യങ്ങള്‍ , മൂര്‍ത്തികള്‍, ആയുധങ്ങള്‍, ചുവര്‍ച്ചിത്രങ്ങള്‍ തുടങ്ങിയവ കാണാം. കോട്ട യിലെ മാത്രം സവിശേഷ ഗണമായ  ചെറു ചിത്രങ്ങളും അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മ്യൂസിയം വെള്ളിയാഴ്ചകളിലും മറ്റ് സര്‍ക്കാര്‍ അവധി  ദിവസങ്ങളിലും മുടക്കമായിരിക്കും.

  + കൂടുതല്‍ വായിക്കുക
 • 12മധുരാധീശ് മന്ദിര്‍

  മധുരാധീശ് മന്ദിര്‍

  മധുരാധീശ് മന്ദിര്‍ കോട്ടാ യിലെ പ്രസിദ്ധമായ തീര്ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് . ശ്രീകൃഷ്ണ ക്ഷേത്രമായ ഇത്  വല്ലഭ് ശാഖ യില്‍പ്പെട്ട കൃഷ്ണ ഭക്തരുടെതാണ്. ക്ഷേത്രത്തിനു തൊട്ടടുത്തായി രാധാ പ്രതിഷ്ഠയും  ഉണ്ട്.

  + കൂടുതല്‍ വായിക്കുക
 • 13അസ്മഗഡ് സാഹിബ് ഗുരുദ്വാര

  അസ്മഗഡ് സാഹിബ് ഗുരുദ്വാര

  സിഖ് മത വിശ്വാസികള്‍ക്ക്  അങ്ങേയറ്റം പ്രധാനമാണ് ഈ ഗുരുദ്വാര .  ഇവിടെ ഒരു ജോഡി മെതിയടിയും  കൃപാണവും  സൂക്ഷിച്ചിരിക്കുന്നു. അവ  സിഖ് കാരുടെ പത്താമത്തെ ഗുരുവായിരുന്ന ഗുരു നാനാക്കിന്റെതാണ് എന്നാണു വിശ്വാസം .പ്രസിദ്ധനായ കവി അയോധ്യാ സിംഗ് ഹരിയൂദിന്റെ ജന്മ ദേശം ഇവിടെയാണ്‌. പ്രദേശ വാസികള്‍ വിശ്വസിക്കുന്നത് സൂഫി സന്യാസി വര്യന്‍, ഷൈക്ക്  നിസാമുദ്ദീന്‍ തുടങ്ങിയവരുടെ ഭൌതികാവശിഷ്ടങ്ങള്‍ ഇവിടെ അടക്കിയിരിക്കുന്നു എന്നാണു.

  + കൂടുതല്‍ വായിക്കുക
 • 14ദാര്ര വന്യജീവി സംരക്ഷണകേന്ദ്രം

  ദാര്ര വന്യജീവി സംരക്ഷണകേന്ദ്രം

  ദാര്ര വന്യ ജീവി കേന്ദ്രം 1955-ല്‍  ആണ്  നിര്‍മ്മിക്കപ്പെട്ടത് . പണ്ട് കാലത്ത് കോട്ട  പ്രദേശം  രാജാക്കന്മാരുടെ നായാട്ടു സങ്കേതം ആയിരുന്നു. അവിടെ കാണ്ടാമൃഗം,മാന്‍ , പുലികള്‍ തുടങ്ങിയവ യുടെ കേന്ദ്രമായിരുന്നു. ഇപ്പോള്‍ ഈ സംരക്ഷണ കേന്ദ്രം മാന്‍ ,കരടി , ചെന്നായ, കൃഷ്ണ മൃഗങ്ങള്‍ , വരയന്‍  പുലി, നീല്‍ഗായ് അല്ലെങ്കില്‍ നീലക്കാള തുടങ്ങിയവയെ ഇവിടെ ധാരാളമായി കാണാം.

  + കൂടുതല്‍ വായിക്കുക
 • 15ഗര്‍ഡിയ മഹാദേവ് ക്ഷേത്രം

  ഗര്‍ഡിയ മഹാദേവ് ക്ഷേത്രം

  ഗര്‍ഡിയ മഹാദേവ് ക്ഷേത്രം ചമ്പല്‍ നദീ  തീരത്താ ണ്  നിര്‍മ്മിച്ചിരിക്കുന്നത്.  ചമ്പല്‍ മലയിടുക്കുകളും സമതലങ്ങളും അത്ഭുതപ്പെടുത്തുന്ന വിധം ഭംഗിയായി ഇവിടെ നിന്ന് നോക്കിയാല്‍  കാണാം. പ്രകൃതി സുന്ദരമായ ഈ സ്ഥലത്ത് നിന്ന് ലഭിക്കുന്ന ശാന്തിക്കും സമാധാനത്തിനും വേണ്ടി അനേകം സഞ്ചാരികള്‍ ഇവിടെ എത്തുന്നു.

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
22 Feb,Thu
Return On
23 Feb,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Feb,Thu
Check Out
23 Feb,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Feb,Thu
Return On
23 Feb,Fri