കോട്ടയത്തെ മറ്റൊരു കൊച്ചുനഗരമാണ് പനച്ചിക്കാട്, ഉറങ്ങിക്കിടക്കുന്നതുപോലൊരു പ്രതീതിയാണ് ഇവിടെ, അധികം ബഹളങ്ങളൊന്നുമില്ലാതെ സദാസമയവും നിശബ്ദമായിക്കിടക്കുന്നൊരു സ്ഥലം. കോട്ടയം-ചങ്ങനാശേരി റൂട്ടിലാണ് പനച്ചിക്കാട്. കോട്ടയത്തുനിന്നും ഇങ്ങോട്ട് 11 കിലോമീറ്റര്‍ ദൂരമുണ്ട്.
ദക്ഷിണ മൂകാംബിയെന്നറിയപ്പെടുന്ന ഇവിടുത്തെ സരസ്വതീക്ഷേത്രം ഏറെ പ്രശസ്തമാണ്. മനോഹരമായ പ്രകൃതിയും പനച്ചിക്കാട് ക്ഷേത്രവുമാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്ന പ്രധാന ഘടകങ്ങള്‍. ഫോട്ടോഗ്രാഫിക് സാധ്യതകളും ഇവിടെ ഏറെയാണ്.



Click it and Unblock the Notifications