കോട്ടയത്തുനിന്നും 20 കിലോമീറ്റര്‍ അകലെ ചങ്ങനാശേരിയിലാണ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. കേരളത്തിലെ അപൂര്‍വ്വം ചില സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഒന്നാണിത്. എഡി 753ല്‍ പണിതതാണ് ഈ ക്ഷേത്രമെന്നാണ് കരുതുന്നത്. ജാതിമതഭേദമില്ലാതെ എല്ലാവര്‍ക്കുമായി തുറന്നുകൊടുത്ത ആദ്യക്ഷേത്രങ്ങളിലൊന്നാണിതത്രേ. ക്ഷേത്രത്തിലെ വിഗ്രഹത്തിന് ഏതാണ്ട് 6 അടി ഉയരമുണ്ട്.
സാധാരണനിലയില്‍ സുബ്രഹ്മണ്യന്റെ ആയുധമായ വേലിന്റെ മുന മുകളിലേയ്ക്കാണ് കാണാറുള്ളത്, എന്നാല്‍ ഇവിടുത്തെ വിഗ്രഹത്തിനൊപ്പമുള്ള വേല്‍ കൂര്‍ത്തഭാഗം ഭൂമിയിലേയ്ക്ക് കുത്തുന്ന രീതിയിലാണ്. പള്ളിവേട്ട ഉത്സവം എല്ലാവര്‍ഷവും ക്ഷേത്ത്രതില്‍ ആഘോഷിച്ചുവരുന്നുണ്ട്. ധനുമാസത്തില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്നതാണ് ഉത്സവം. ഈ സമയത്ത് ക്ഷേത്രത്തില്‍ ചാക്യാര്‍ക്കൂത്ത് അരങ്ങേറാറുണ്ട്. ഊരാഴ്മ ദേവസ്വം ബോര്‍ഡിന് കീഴിലാണ് ക്ഷേത്രകാര്യങ്ങള്‍ നിര്‍വ്വഹിയ്ക്കപ്പെടുന്നത്.



Click it and Unblock the Notifications