കോവളത്തെ മനോഹരമായ ബീച്ചുകളിലൊന്നായ അശോക ബീച്ചിലാണ് കോവളം ജുമാ മസ്ജിദ് സ്ഥിതിചെയ്യുന്നത്. ഗണേശക്ഷേത്രത്തിന് നേരെ മുന്നിലായാണ് കോവളം ജുമാ മസ്ജിദ്. കോവളത്തിന്റെ മതസൗഹാര്‍ദ്ദത്തിനും സാംസ്‌കാരിക അന്തരീക്ഷത്തിനും മികച്ച ഉദാഹരണങ്ങളാണ് ഈ രണ്ട് ആരാധനാലയങ്ങളും. മനോഹരമായ ബീച്ച് അന്തരീക്ഷവും നിര്‍മിതിയിലെ പ്രത്യേകതയും കോവളം ജുമാ മസ്ജിദ് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.
കോവളം ജുമാ മസ്ജിദിന് അധികം അകലെയല്ലാതെ ലൈറ്റ് ഹൗസ് ബീച്ചും ഹവ്വാ ബീച്ചുമുണ്ട്. കോവളത്തിന്റെ ഹൃദയഭാഗത്തുനിന്നും അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന കോവളം ജുമാ മസ്ജിദിലേക്ക് റോഡുമാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാം.



Click it and Unblock the Notifications