കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന കോവളത്തെ കാഴ്ചകളിലൊന്നാണ് വിഴിഞ്ഞം മറൈന്‍ അക്വേറിയം. ജലജീവികളുടെ കൂട്ടത്തിലെ അപൂര്‍വ്വ ഇനങ്ങളെക്കൊണ്ട് സമ്പന്നമാണ് തിരുവനന്തപുരത്തെ വിഴിഞ്ഞം മറൈന്‍ അക്വേറിയം. ഇമേജ് പേള്‍ നിര്‍മാണത്തിനും വളരെ പ്രശസ്തമാണ് വിഴിഞ്ഞം മറൈന്‍ അക്വേറിയം.
കോവളം യാത്രയില്‍ കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ പിന്നെ ഒന്നും നോക്കേണ്ട, തീര്‍ച്ചയായും കണ്ടിരിക്കേണ്ട കാഴ്ചയാണ് വിഴിഞ്ഞം മറൈന്‍ അക്വേറിയം. നിരവധി തരം മത്സ്യങ്ങളും പിരാനകളും ഇവിടെ കാണാം. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആണ് വിഴിഞ്ഞം മറൈന്‍ അക്വേറിയം നിയന്ത്രിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് ആറുമണിവരെ ഇവിടെ സന്ദര്‍ശിക്കാം.



Click it and Unblock the Notifications