കോഴിക്കോട് നഗരത്തിന് സമീപത്താണ് പ്രമുഖ ക്ഷേത്രങ്ങളിലൊന്നായയ തളി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ തന്നെ പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ പ്രമുഖമായതാണ് തളി ക്ഷേത്രം. വളരെയേറെ ചരിത്രപ്രാധ്യാന്യങ്ങളുള്ള ഈ ക്ഷേത്രം സാമൂതിരിയുടെ കാലത്താണ് നിര്‍മിക്കപ്പെട്ടത്. പണ്ഡിതരുടെ വാര്‍ഷികസമ്മേളനമായ രേവതി പട്ടത്താനമായിരുന്നു തളി ക്ഷേത്രത്തില പ്രസിദ്ധമായ പരിപാടികളിലൊന്ന്.
ശിവനാണ് തളി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ദിനം പ്രതി ആയിരക്കണക്കിന് ഭക്തരാണ് തളി ക്ഷേത്രം സന്ദര്‍ശിക്കുന്നത്. കൂറ്റന്‍ പ്രവേശനകവാടവും ക്ഷേത്രക്കുളവും ശ്രീകോവിലും ഉപദേവതാ സ്ഥാനങ്ങളും മറ്റും അടങ്ങിയതാണ് തളി ക്ഷേത്രം. കല്ലും മരവും ഉപയോഗിച്ച് നിരവധി ചിത്രപ്പണികളോടെ പണികഴിപ്പിച്ച തളി ക്ഷേത്രം കേരളത്തിന്റെ തനതായ വാസ്തുവിദ്യാ വൈദഗ്ധ്യത്തിന് ഉദാഹരണമാണ്. വിഷുവും ശിവരാത്രിയുമാണ് തളി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങള്‍. ഇവയില്‍ പങ്കെടുക്കാനായി നിരവധി ഭക്തര്‍ ഇക്കാലത്ത് തളി ക്ഷേത്രത്തിലെത്തുന്നു.



Click it and Unblock the Notifications