കോഴിക്കോട്ടെ പ്രധാനപ്പെട്ട സ്മാരകങ്ങളിലോന്നാണ് ചരിത്രപ്രസിദ്ധമായ തിക്കോടി ലൈറ്റ് ഹൗസ്. കോഴിക്കോട് സിറ്റിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന തിക്കോടി ലൈറ്റ്ഹൗസ് വര്‍ഷം മുഴുവന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരിടമാണ്. ലൈറ്റ്ഹൗസില്‍ നിന്നും നോക്കിയാല്‍ അങ്ങകലെ അറബിക്കടില്‍ വെള്ളിയാങ്കല്ല് കാണാം.
മുകുന്ദന്‍ നോവലുകളിലൂടെ പ്രശസ്തമായ വെള്ളിയാങ്കല്ല് അറബിക്കടലില്‍ കാണപ്പെടുന്ന കൂറ്റന്‍ പാറക്കെട്ടുകളാണ്. 1847ല്‍ പണികഴിപ്പിക്കപ്പെട്ട തിക്കോടി ലൈറ്റ്ഹൗസിന് 33.5 മീറ്റര്‍ ഉയരമുണ്ട്. സഞ്ചാരികള്‍ക്ക് ഇതിനുമുകളില്‍ കയറിനിന്ന് കടല്‍ക്കാഴ്ചകള്‍ കാണാം. തിക്കോടി ലൈറ്റ്ഹൗസിനുമുകളിലേക്ക് കയറാന്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്.



Click it and Unblock the Notifications