ചെന്നകേശവകുന്നുകളുടെ കിഴക്ക് ഭാഗത്ത് നിന്ന് ഉറവെടുക്കുന്ന പൊന്നിയാര്‍ നദിയിലാണ് കേലവാരപ്പള്ളി റിസര്‍വോയര്‍ പ്രൊജക്ടും, സത്താനൂര്‍ റിസര്‍വോയറും നിര്‍മ്മിച്ചിരിക്കുന്നത്. സമീപപ്രദേശങ്ങളിലെ കൃഷി ആവശ്യത്തിനും, ഹൊസൂരിലേക്ക് കുടിവെള്ളത്തിനും ഈ ഡാമാണ് ഉപയോഗപ്പെടുത്തുന്നത്. 331 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൊന്നിയാര്‍ നദി ജിവജാലങ്ങള്‍ക്ക് കുടിവെള്ളവും, കൃഷിക്കാവശ്യമായ വെള്ളവും, നഗരങ്ങളിലേക്കുള്ള കുടിവള്ളവും നല്കുന്നു.
13.5 മീറ്റര്‍ ഉയരമുള്ള ഡാമില്‍ നിന്ന് പുഴയുടെ കാഴ്ചയും, ചുറ്റുമുള്ള ഉദ്യാനത്തിന്‍റെ കാഴ്ചയും കാണാം. ഇവിടം ഒരു പക്ഷി സങ്കേതം കൂടിയാണ്. അനേകം ദേശാടനക്കിളികള്‍ ഇവിടെ വന്ന് താമസിക്കാറുണ്ട്. പക്ഷിനിരീക്ഷകര്‍ക്കും വളരെ പ്രിയങ്കരമായ ഒരു സ്ഥലമാണ് കേലവാരപ്പള്ളി റിസര്‍വോയര്‍ പ്രൊജക്ട്. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണിത്. കുട്ടികള്‍ക്കായി എല്ലാ സജ്ജീകരണങ്ങളുമുള്ള ഒരു പാര്‍ക്കും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.



Click it and Unblock the Notifications