രായക്കോട്ട, രായക്കോട്ടൈ എന്ന പേരിലും അറിയപ്പെടുന്നു. രായക്കോട്ടയില്‍ നിന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ കണ്ടെത്തിയ ലിഖിതങ്ങള്‍ ഇവിടെ സംക്ഷിക്കുന്നു. പാല്‍ഗാട്ട് പ്രദേശത്തിന്‍റെ അതിര്‍ത്തി അടയാളപ്പെടുത്തുന്നതാണ് ഈ കോട്ട. ഏറെ യുദ്ധങ്ങള്‍ക്ക് സാക്‍ഷ്യം വഹിച്ച് ഇന്ന് തകര്‍ന്ന അവസ്ഥയിലുള്ള ഈ കോട്ട കണ്ടിരിക്കേണ്ടുന്ന ഒന്നാണ്. ഇവിടേക്ക് റോഡ് സൗകര്യമില്ല. കാല്‍നടയായി രണ്ടുമണിക്കൂറോളം യാത്ര ചെയ്തുവേണം ഇവിടെയെത്താന്‍.
ഇവിടേക്കുള്ള യാത്ര വളരെ വളരെ ആസ്വാദ്യകരമായ ഒന്നാണ്. വളരെ ശാന്തമായ അന്തരീക്ഷത്തില്‍ ഇവിടേക്ക് യാത്ര ചെയ്യാം. ഇവിടേക്കുള്ള വഴി പാതിയെത്തുമ്പോള്‍ രായക്കോട് ഗുഹാ ക്ഷേത്രമുണ്ട്. ഇതിനും കോട്ടയോളം തന്നെ പഴക്കമുണ്ട്. ഗുഹാക്ഷേത്രത്തില്‍ നിന്ന് മുന്നോട്ടുള്ള യാത്രയില്‍ ഇഷ്ടിക കൊണ്ടുള്ള ചില നിര്‍മ്മിതികള്‍ കാണാം. ഇവ പടക്കോപ്പുകള്‍ സൂക്ഷിക്കാനോ, കുതിരകളെ സംരക്ഷിക്കാനോ നിര്‍മ്മിച്ചവയാവാം.
കോട്ടയുടെ ഏറ്റവും മുകളില്‍ ഒരു ഭീമാകാരനായ വിളക്കുണ്ട്. ഉത്സവകാലങ്ങളില്‍ നാട്ടുകാര്‍ ഇത് തെളിക്കാറുണ്ട്. ഇവിടെ നിന്ന് താഴേക്കുള്ള നഗരത്തിന്‍റെ കാഴ്ച വളരെ മനോഹരമാണ്. രായക്കോട്ട അത്ര എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റാത്ത സ്ഥലമായതിനാല്‍ അധികം ആളുകള്‍ ഇവിടം സന്ദര്‍ശിക്കാറില്ല. എന്നാല്‍ അല്പം നടക്കാന്‍ തയ്യാറും, ഏകാന്തതയില്‍ താല്പര്യവുമള്ളവര്‍ക്ക് പറ്റിയ ഇടമാണ് രായക്കോട്ട.



Click it and Unblock the Notifications