കൃഷ്ണഗിരിയില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശ്രീ പാര്‍ശ്വ പദ്മാവതി ശക്തിപീഠ് തീര്‍ത്ഥ ധാം ഒരു ഒരു ആത്മീയ സംഘടനയാണ്. ഇത് സ്ഥാപിച്ചത് ശ്രീ ശ്രീ ശ്രീ വസന്ത് ഗുരുദേവ്ജിയാണ്. ജൈന മതത്തിലെ ഇരുപത്തിനാല് തീര്‍ത്ഥങ്കരന്മാരില്‍ ഇരുപത്തിമൂന്നാമനായ ശ്രീ പാര്‍ശ്വനാഥ് ഭഗവാനാണ് ഇവിടെ പ്രതിഷ്ഠ. സഹിഷ്ണുതയും, സമാധാനവും പോഷിപ്പിക്കാനായി ശ്രമിക്കുന്ന സംഘടനയാണിത്. വര്‍ണ്ണപകിട്ട് നിറഞ്ഞതായിരിക്കേ തന്നെ വിശ്വാസികള്‍ക്ക് സമാധാനം കണ്ടെത്താനാവുന്ന ശാന്തമായ ഒരിടമാണ് ഇത്. ഇതിന്‍റെ സ്ഥാപകനായ ശ്രീ ശ്രീ ശ്രീ വസന്ത് ഗുരുദേവ് ജി നിരവധി അന്തര്‍ദ്ദേശീയ സമാധാന സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും, ആത്മീയപരിപാടികളില്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടെ വച്ച് സ്ഥിരമായി വിശ്വാസികള്‍ക്ക് അന്നദാനം സംഘടിപ്പിക്കുന്നു. ഈ ക്ഷേത്രം സന്ദര്‍ശിച്ചാല്‍ ജീവിതത്തിലേക്ക് നഷ്ടപ്പെട്ട സമാധാനവും,ശാന്തതയും മടക്കിക്കൊണ്ടുവരാം.



Click it and Unblock the Notifications