1987ലാണ് ഈ ഭാഗത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. 600 സ്‌ക്വയര്‍ കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ഇവിടെ മനോഹരമായ നിത്യഹരിതവനങ്ങളും പുല്‍മേടുകളുമുണ്ട്. കര്‍ണാടകത്തിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന ഡോക്ടര്‍ ഉല്ലാസ് കര്‍നാട് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ കുദ്രെമുഖിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.
ഗ്ലോബല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ പ്രയോറിറ്റി യുടെ കീഴിലുള്ള മേഖലകൂടിയാണിത്. ഉദ്യാനത്തിനകത്ത് കടക്കാന്‍ വനംവകുപ്പ് അധികൃതരില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങണം.ഉദ്യാനത്തിനടുത്തായി വനംവകുപ്പിന്റെ വിശ്രമകേന്ദ്രമുള്‍പ്പെടെയുള്ള താമസസൗകര്യങ്ങള്‍ ലഭ്യമാണ്. ബസുകളിലും ഓട്ടോകളിലുമായി ദേശീയോദ്യാനത്തിലെത്താം.



Click it and Unblock the Notifications