കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് അടുത്തായി തര്‍പ്പണ നദിയുടെ മറുകരയിലാണ് ആദി സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. താരകാസുരനെ നിഗ്രഹിച്ച ബ്രഹ്മഹത്യാപാപം തീരാന്‍ ഭഗവാന്‍ ശ്രീ സുബ്രഹ്മണ്യന്‍ ഇവിടെ തപസ്സിരുന്നു എന്നാണ് ഐതിഹ്യം.
ഒരു വാത്മീകമാണ് (മണ്‍പുറ്റ്) ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ഉള്ളത്. ആദിശേഷന്‍, വാസുകി എന്നീ സങ്കല്‍പ്പത്തിലാണ് ഈ വാത്മീകത്തെ പൂജിച്ചുവരുന്നത്. കാടും കാട്ടരുവികളും എല്ലാകൂടി ചേര്‍ന്ന് ക്ഷേത്രത്തിനും പരിസരത്തിനും വല്ലാത്തൊരു സൗന്ദര്യം നല്‍കുന്നുണ്ട്. പുറ്റില്‍ നിന്നുള്ള മണ്ണ് ഇവിടെ പ്രസാദമായി നല്‍കുന്നുണ്ട്. ഇത് ത്വക് രോഗങ്ങള്‍ മാറ്റുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications