കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പോകുമ്പോള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് ബിലദ്വാര ഗുഹ. സുബ്രഹ്മണ്യക്ഷേത്രത്തിലേയ്ക്കുള്ള വഴിയില്‍ കുമാരധാര നദീതീരത്താണ് ഈ ഗുഹ. ഗരുഡന്റെ കോപത്തില്‍ നിന്നും രക്ഷപ്പെടാനായി സര്‍പ്പരാജാവായ വാസുകി അഭയം തേടിയ സ്ഥലമാണീ ഗുഹയെന്നാണ് കരുതപ്പെടുന്നത്. പ്രകൃതിദത്തമായ പ്രവേശനകവാടവും മറ്റും ക്ഷേത്രത്തിനുണ്ട്. 10 മീറ്റര്‍ നീളവും 30 അടി ആഴവുമുള്ളതാണ് ഗുഹ. ഗുഹയും പരിസരവും പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമാണ്. വാസുകിയെ ആരാധിയ്ക്കുന്നവരെല്ലാം ഇവിടെയെത്തി പ്രാര്‍ത്ഥന നടത്താറുണ്ട്.



Click it and Unblock the Notifications