പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് കുമാരപര്‍വ്വതം. സമുദ്രനിരപ്പില്‍ നിന്നും 4000 അടി ഉയരത്തിലുള്ള ഈ കുന്നിന്റെ ഏറ്റവും ഉയരമുള്ള ഭാഗത്തെത്തിയാല്‍ താഴെ സോമവാര്‍പേട്ട് നഗരത്തിന്റെ മനോഹരമായ ദൃശ്യം കാണാന്‍ കഴിയും. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണിത്. കുമാരപര്‍വ്വതത്തിന് മുകളില്‍ സാലിഗ്രാമങ്ങളും(വെളുത്ത ശിലകള്‍) ശിവലിംഗങ്ങളുമുണ്ട്. ആറ് മുഖങ്ങളുള്ള ശിവലിംഗങ്ങളുമുണ്ട് ഇക്കൂട്ടത്തില്‍ കുമാരലിംഗമെന്നാണ് ഇവയെ പറയുന്നത്. ട്രക്കിങിലും മറ്റും താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണിത്.



Click it and Unblock the Notifications