വേദാന്ത തത്വശാസ്ത്രത്തിലെ ദൈ്വത രീതിയിക്ക് തുടക്കമിട്ട ശ്രീമാധ്വചാരിയാണ് ഈ ക്ഷേത്രം പണിതത്. കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തിന് തെക്കുകിഴക്കായിട്ടാണ് നരസിംഹക്ഷേത്രം സ്ഥിതിചെയ്യുന്നത്. സാളഗ്രാമത്തെ നരസിംഗമെന്ന് കരുതിയാണ് ഇവിടെ ആരാധിയ്ക്കുന്നത്. ഒരു പെട്ടിയിലാണ് സാളഗ്രാമം സൂക്ഷിച്ചിരിക്കുന്നത്. വൃത്തിയാക്കുന്ന സമയത്തല്ലാതെ ഇത് പുറത്തെടുക്കില്ല. ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ലക്ഷ്മി നരസിംഹ, വേദവ്യാസ പ്രതിമകള്‍ മാധ്വാചാര്യയ്ക്ക് നല്‍കിയത് വേദവ്യാസനാണെന്നാണ് വിശ്വാസം. വൈശാഖ മാസത്തിലെ നരസിംഹജയന്തി സമയത്ത് ഇവിടെ ഏറെ ഭക്തര്‍ എത്താറുണ്ട്.



Click it and Unblock the Notifications