കംഗ്രയിലെ ഭരണാധികാരിയായിരുന്ന അഭയചന്ദ് രാജാവാണ് സുജന്‍പൂര്‍ കോട്ട പണികഴിപ്പിച്ചത്. 1758 ലായിരുന്നു ഇത്. സുജന്‍പൂരിലെ ഹമിര്‍പൂര്‍ എന്ന സ്ഥലത്താണ് സുജന്‍പൂര്‍ കോട്ട സ്ഥിതിചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ കംഗ്ര രാജാവായിരുന്ന സന്‍സാര്‍ ചന്ദ് ഇവിടെ താമസിച്ചിരുന്നു. കംഗ്ര ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തപ്പോള്‍ രാജാവിന് അഭയമായത് സുജന്‍പൂര്‍ കോട്ടയായിരുന്നു.
12 ചേമ്പറുകളും ഒരു വലിയ ഹാളുമുണ്ട് സുജന്‍പൂര്‍ കോട്ടയ്ക്ക്. ബിയാസ് നദിക്കരികിലായാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഈ കോട്ടയുടെ ബൃഹത്തായ കോംപൗണ്ട് ഇപ്പോള്‍ ഹോളി ആഘോഷങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. നര്‍ബദേശ്വര്‍ ക്ഷേത്രം, ഗൗരീശങ്കര ക്ഷേത്രം, മുരളീ മനോഹര്‍ ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങള്‍ ഇതിന് അടുത്താണ്.



Click it and Unblock the Notifications