Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുള്ളു » ആകര്‍ഷണങ്ങള് » ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്

ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്, കുള്ളു

38

മണികരനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക് അഥവാ ജവഹര്‍ലാല്‍ നെഹ്രു ഗ്രേറ്റ് ഹിമാലയന്‍ പാര്‍ക്ക്. അപൂര്‍വ്വങ്ങളായ 30 ലധികം സസ്തനിവര്‍ഗ്ഗങ്ങളും 300ലധികം പക്ഷി വര്‍ഗ്ഗങ്ങളും നിറഞ്ഞ ഈ ദേശീയോദ്യാനം 50 സ്ക്വയര്‍ കിലോമീറ്ററോളം വരുന്നതാണ്. കോഴി വര്‍ഗ്ഗത്തില്‍പ്പെട്ട വംശനാശം വന്നുകൊണ്ടിരിക്കുന്ന ഇനങ്ങളിലൊന്നായ വെസ്റ്റേണ്‍ ട്രാജോപാന്‍ എന്ന പക്ഷിയെ ഇവിടത്തെ നിബിഢവനത്തിനുള്ളില്‍ കണ്ടുവരുന്നു.

കനവാര്‍ വന്യജീവിസങ്കേതം,റൂബി ബാബ വന്യജീവിസങ്കേതം,പിന്‍വാലി നാഷണല്‍ പാര്‍ക്ക് എന്നിവയുമായി ചേര്‍ന്ന് പടിഞ്ഞാറന്‍ ഹിമാലയപ്രദേശത്തെ ജൈവിക ആവാസവ്യവസ്ഥ അസ്വസ്ഥതകളില്ലാതെ നിലനിര്‍ത്തുന്നതില്‍ ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക് ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ചാരനിറമുള്ള കരടി,മലയാട്,കറുത്ത കരടി,കസ്തൂരിമാന്‍,അപൂര്‍വ്വ വര്‍ഗ്ഗത്തില്‍പ്പെട്ട ഹിമപ്പുലി,ഹിമാലയന്‍ താര്‍ എന്നിങ്ങനെ അപൂര്‍വ്വ ജന്തുജാലങ്ങളെ ഇവിടെ കാണാം. ഓക്കുമരങ്ങളും ആല്‍പ്പൈന്‍ കാടുകളും പുല്‍മേടുകളും ശൈത്യമേഖലയിലെ കുറ്റിച്ചെടികളും ഉള്‍ക്കൊള്ളുന്നതാണ് കാട്.അപൂര്‍വ്വങ്ങളായ ഔഷധച്ചെടികളും ഇവിടങ്ങളിലുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue