പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ വെള്ളച്ചാട്ടമാണ് കോട്ടയം നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ പള്ളിക്കത്തോടിന് സമീപമുള്ള അരുവിക്കുഴി വെള്ളച്ചാട്ടം. 100 അടിയോളം ഉയരത്തില്‍ നിന്ന് പാറക്കെട്ടുകളെ വകഞ്ഞുമാറ്റിയെന്നവണ്ണം താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം സഞ്ചാരിയെ സ്വപ്നലോകത്തത്തെിക്കുന്നതാണ്. റബര്‍തോട്ടങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രകൃതിദത്ത വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് അനുയോജ്യ സമയം.